നിര്‍മാണ മേഖല സ്തംഭിച്ചു; തൊഴിലാളികള്‍ പട്ടിണിയില്‍

വടക്കാഞ്ചേരി: ക്വാറി ഉടമകളുടെ സമരം മൂലം നിര്‍മാണ മേഖല സ്തംഭിച്ചതിനാല്‍ ക്വാറി തൊഴിലാളികള്‍ പട്ടിണിയിലായി. തലപ്പിള്ളി താലൂക്കിലെ പത്തോളം കരിങ്കല്‍ ക്വാറികള്‍ പൂട്ടിയതാണ് ക്വാറിയില്‍ പണിയെടുത്ത് ഉപജീവനം നടത്തുന്ന മുന്നൂറോളം തൊഴിലാളികള്‍ ജീവിതം വഴിമുട്ടാന്‍ കാരണം. താലൂക്കില്‍ അഞ്ചേക്കറില്‍ താഴെയുള്ള ചെറുകിട കരിങ്കല്‍ ക്വാറികളാണുള്ളത്. ക്വാറി ഉടമകളുടെ സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ നിര്‍മാണ തൊഴിലാളികള്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ടൗണില്‍ പ്രകടനം നടത്തിയിരുന്നു. വന്‍കിട ക്വാറികളെ സഹായിക്കുന്ന നയത്തിനെതിരെ ചെറുകിട ക്വാറി ഉടമകള്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിര്‍മാണ മേഖലയിലെ അനശ്ചിതാവസ്ഥയില്‍ തൊഴിലാളികളുടെ സംരക്ഷണത്തിനായി തൊഴിലാളി യൂനിയനുകള്‍ സജ്ജീവമായി രംഗത്തിറങ്ങിയിട്ടില്ളെന്നതും തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.