കോടാലി: എസ്.എന്‍.ഡി.പി യോഗം കൊടകര യൂനിയനിലെ മറ്റത്തൂര്‍ മേഖല ശാഖകളുടെ ആഭിമുഖ്യത്തില്‍ കോടാലി ഗവ. ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡോക്ടറെ ഉടന്‍ നിയമിക്കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ ഭാരവാഹികളായ ഇ.ആര്‍. വിനയന്‍, പി.കെ. സുഗതന്‍, വനിതാസംഘം കമ്മിറ്റിമെമ്പര്‍ ഷീല വിപിനചന്ദ്രന്‍, ഇ.കെ. ശശി, മനോഹരന്‍ കൊല്ലാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആല്‍ത്തറ ജങ്ഷനില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ ധര്‍ണക്കത്തെിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക, ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.