ഇടതുമുന്നണി വികസനരേഖ പുറത്തിറക്കി

കൊടുങ്ങല്ലൂര്‍: പിന്നിട്ട ഭരണത്തിന്‍െറ അവകാശവാദമായി വികസനരേഖ പുറത്തിറക്കി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെച്ച് തുടങ്ങി. കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചതായി വികസനരേഖ പ്രകാശനത്തില്‍ മുന്നണി അവകാശപ്പെട്ടു. കാര്‍ഷിക മേഖലയില്‍ വെള്ളക്കെട്ടും മണ്ണൊലിപ്പും തടയുന്നതിന് 4.64 കോടിയുടെ പദ്ധതി നടപ്പാക്കി. 4200 പേര്‍ക്ക് ഇതിന്‍െറ ഗുണം ലഭിച്ചു. കേരകൃഷിക്കും, ഇടവിളകൃഷിയും പ്രോത്സാഹിപ്പിക്കാന്‍ 1.13 കോടി ചെലവഴിച്ചു. 4400 പേര്‍ ഇതിന്‍െറ ഗുണഭോക്താക്കളാണ്. താലൂക്കാശുപത്രിയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി. അലോപ്പതി, ഹോമിയോ, ആയുര്‍വേദ ആശുപത്രിയിലേക്ക് 68 ലക്ഷം ചെലവഴിച്ചു. 412 ബയോഗ്യാസ് പ്ളാന്‍റുകളും 7500 പൈപ്പ് കമ്പോസ്റ്റും ഒമ്പത് തുമ്പൂര്‍മുഴി മോഡല്‍ എയറോബിന്‍ കമ്പോസ്റ്റ് യൂനിറ്റും സ്ഥാപിച്ചു. പട്ടിക വിഭാഗക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് 3.41 കോടികളുടെയും, 250 വീടുകള്‍ പുനരുദ്ധരിക്കുന്നതിന് 47 ലക്ഷത്തിന്‍െറയും പദ്ധതി നടപ്പാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 176 പേര്‍ക്ക് ഭവന നിര്‍മാണത്തിന് 2.56 കോടിയുടെ പദ്ധതിയും നടപ്പാക്കി. സാംസ്കാരിക രംഗവും വിവിധ പദ്ധതികള്‍ നടപ്പാക്കിയതായും ഭരണാധികാരികളും ഇടത് നേതാക്കളും അവകാശപ്പെട്ടു. വികസന രേഖ പ്രസ് ഫോറം സെക്രട്ടറി മൈക്കിളിന് കൈമാറി പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍ കെ.ബി. മഹേശ്വരി, മുന്‍ ചെയര്‍പേഴ്സന്‍ സുമാശിവന്‍, പൊതുമരാമത്തത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമനാഥന്‍, എല്‍.ഡി.എഫ് നേതാക്കളായ സി.സി. വിപിന്‍ ചന്ദ്രന്‍, കെ.ആര്‍. ജൈത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.