റോഡ് നിറയെ മഴക്കുഴി

ചാലക്കുടി: അടുത്തകാലത്ത് അറ്റകുറ്റപ്പണി നടത്തിയ റെയില്‍വേ സ്റ്റേഷന്‍ റോഡ് ടാറിങ് അടര്‍ന്ന് ശോച്യാവസ്ഥയിലായി. മുനിസിപ്പല്‍ ജങ്ഷന്‍ മുതല്‍ പടിഞ്ഞാറെ ചാലക്കുടി അമ്പലനട വരെ പല സ്ഥലത്തും ടാറിങ് അടര്‍ന്ന് റോഡില്‍ ചതിക്കുഴി രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇവയില്‍ വെള്ളം നിറഞ്ഞ് ‘മഴക്കുഴി’യാകുന്നതും ചാലക്കുടിക്കാര്‍ക്ക് പുതുമയുള്ള കാര്യമല്ല. റോഡിലെ കുഴികള്‍ ബൈക്ക് യാത്രക്കാര്‍ക്കാണ് കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നത്. രാത്രി ഇവിടെ അപകടങ്ങള്‍ വിരളമല്ല. പ്രധാനമായും മൂന്നിടത്താണ് റോഡ് പാടേ തകര്‍ന്നത്. ട്രാംവേ റോഡ് ചേരുന്ന ഐ.ടി.ഐയുടെ ഭാഗത്താണ് ഒന്ന്. പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ബസടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും ഭീഷണിയാണ്. ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുന്നവരേറെയും. മാളയിലേക്കും അഷ്ടമിച്ചിറയിലേക്കും ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴിയാണ് നിരവധി പേര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ യാത്ര ചെയ്യുന്നത്. ചാലക്കുടി സ്റ്റേഷനില്‍നിന്ന് എറണാകുളത്തേക്കും തൃശൂരിലേക്കും നിത്യവും ട്രെയിനില്‍ പോകുന്നവരുടെ എണ്ണവും കുറവല്ല. റോഡ് അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.