മദ്യലഹരിയിലായ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: മദ്യലഹരിയിലായ സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബസ് തടഞ്ഞ് കൊടുങ്ങല്ലൂര്‍ എസ്.ഐ പി.കെ. പത്മരാജന്‍ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം -അസ്മാബി കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വ്യാസന്‍ എന്ന ഷാജി ബസിലെ ഡ്രൈവര്‍ കളത്തേരി സിദ്ധന്‍ (44), കണ്ടക്ടര്‍ പനപ്പറമ്പില്‍ വിനു (28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ പടിഞ്ഞാറെ നടയിലാണ് സംഭവം. ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചതായി മനസ്സിലാക്കി ഒരു യാത്രക്കാരന്‍ സി.ഐയെ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് എസ്.ഐ സ്റ്റോപ്പിലത്തെി ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതേ ബസിലെ ജീവനക്കാരും മറ്റൊരു ബസുകാരും തമ്മില്‍ എറിയാട്ട് വെച്ച് സംഘട്ടനമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.