തൃശൂര്‍: ഭൂരിപക്ഷ വാദത്തിലൂന്നിയുള്ള അന്ധമായ ദേശീയത വികാരം രാജ്യം മുന്നോട്ടുവെക്കുന്ന മതേതര സങ്കല്‍പങ്ങള്‍ക്കെതിരാണെന്ന് ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ അഭിപ്രായപ്പെട്ടു.എസ്.ഐ.ഒ തൃശൂര്‍ ജില്ല സമിതിയും ക്രിട്ടിക്സ് സ്റ്റഡി സര്‍ക്കിളും സംയുക്തമായി സംഘടിപ്പിച്ച ‘ദേശീയത , ജനാധിപത്യം, മതേതരത്വം’ ചര്‍ച്ചാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.ഐ.ഒ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് പി.ബി. ആഖില്‍ അധ്യക്ഷത വഹിച്ചു. ക്രിട്ടിക്സ് സ്റ്റഡി സര്‍ക്കിളിന്‍െറ നേതൃത്വത്തില്‍ നടന്ന ദ്വിദിന ക്യാമ്പില്‍ വിവിധ സെഷനുകളിലായി വാസിഹ്, ഇ.എം. മുഹമ്മദ് അമീന്‍, ലിംസീര്‍ അലി,പി.പി. ജുമൈല്‍, സി.ടി. സുഹൈബ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് എം.എ. ആദം , എസ്.ഐ.ഒ തൃശൂര്‍ ജില്ലാ സമിതിയംഗം മാഹിര്‍ അസ്ഹരി , സെക്രട്ടറിമാരായ വി.എ. ജസീം , അഫ്സല്‍ റഹ്മാന്‍ സി.എ, ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ പ്രസിഡന്‍റ് ഐ. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.