തൃശൂര്‍: ആം ആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ കമ്മിറ്റി കോര്‍പറേഷന് മുന്നില്‍ ശവമഞ്ചവുമായി മൂക്കുപൊത്തി പ്രതിഷേധം നടത്തി. കുര്യച്ചിറയില്‍ സീറോ വേസ്റ്റ് അറവുശാല നിര്‍മിക്കാമെന്ന മേയറുടെ വാഗ്ദാനം ശവമഞ്ചത്തിലാക്കിയാണ് മൂക്കുപൊത്തി പ്രതിഷേധിച്ചത്. പ്രതിഷേധം ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റും കുരിയച്ചിറ പൗര പ്രമുഖനുമായ ഡേവിസ് കൊച്ചുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.എ. ജോസഫിന്‍െറ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ജില്ലാ സെക്രട്ടറി സി.എന്‍. ജോയ്, ട്രഷറര്‍ എം.വി. വിജയന്‍, മണ്ഡലം കണ്‍വീനര്‍ കെ.എ. സേതുമാധവന്‍, സെക്രട്ടറി എഡ്വിന്‍ മോസസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.