വിപണി പിടിക്കാന്‍ പുലക്കാട്ടുക്കര പാടം മട്ട

ആമ്പല്ലൂര്‍: കേരള ശാസ്ത്ര സാഹിത്യ സാഹിത്യ പരിഷത്തിന്‍െറ നേതൃത്വത്തിലുള്ള നെന്മണിക്കര കര്‍ഷക കൂട്ടായ്മ പുലക്കാട്ടുക്കര പാടം മട്ട എന്ന പേരില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. അശാസ്ത്രീയ കളിമണ്‍ഖനനം മൂലം തൊണ്ണൂറുശതമാനവും നെല്‍വയലുകള്‍ നശിച്ച നെന്മണിക്കരയില്‍ നെല്‍കൃഷി മുടങ്ങാതെ നടത്തുന്ന പുലക്കാട്ടുക്കര പാടത്തെ നെല്ലാണ് കര്‍ഷക കൂട്ടായ്മ തവിടോടുകൂടി കുത്തി അരിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്.ബൈജു വിപണനോദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ ടി.ശ്രീനാഥ്, കെ.കെ. ഉണ്ണികൃഷ്ണന്‍, വി.ആര്‍. സുരേഷ്, കെ.കെ. അനീഷ്കുമാര്‍, ഫ്രെഡി കെ. താഴത്ത്, സി.പ്രസാദ്, എ.ടി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.