മാള: റോഡ് വികസനത്തിന്‍െറ ഭാഗമായി മാള ടൗണിലെ പഴയ കെട്ടിടങ്ങള്‍ ഒക്ടോബര്‍ ആദ്യത്തോടെ പൊളിച്ചു മാറ്റും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കൊടകരയില്‍ നിന്നും കൊടുങ്ങല്ലൂര്‍ വരെ നീളുന്ന സംസ്ഥാന പാതയില്‍ ഇടുങ്ങിയ ഏക സ്ഥലമാണ് മാള ടൗണ്‍. സംസ്ഥാന പാതയിലെ വന്‍കുരുക്കായി മാറിയ ആളൂര്‍ റെയില്‍വേ ഗേറ്റ് മാറ്റി മേല്‍പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു. ഇതോടെ ഈ പാതയില്‍ തിരക്കുള്ള സ്ഥലം മാളയായി. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി റോഡ് വികസിപ്പിക്കുന്നതോടെ എന്‍.എച്ച് 47ഉം 17 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലൂടെ യാത്ര സുഗമമാകും.വികസനം പൂര്‍ത്തിയാകുന്നതോടെ എറണാകുളം വെല്ലിങ്ടണ്‍ കേന്ദ്രത്തിലേക്കുള്ള ചരക്ക് നീക്കം ഇതുവഴിയാക്കാന്‍ ആലോചനയുണ്ട്. കൊടുങ്ങല്ലൂര്‍ മുതല്‍ ചേരാനല്ലൂര്‍ വഴി വെല്ലിങ്ടണ്‍ ബൈപാസ് യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. മാള ടൗണില്‍ നെയ്തകുടി റോഡിന്‍െറ പൂമുഖത്തിന് വീതി വര്‍ധിപ്പിക്കും. മാള മസ്ജിദ് റോഡിലെ ഓട്ടോ സ്റ്റാന്‍ഡിന് വീതി വര്‍ധിക്കും. മാള മസ്ജിദ് റോഡിലെ ഓട്ടോ സ്റ്റാന്‍ഡിന് സ്ഥാന ചലനമുണ്ടാകും. ഇരുപതിനും മുപ്പതിനും ഇടയിലാണ് പൊളിച്ചുനീക്കുന്ന പഴയ കെട്ടിടങ്ങുടെ എണ്ണം. ഉടമകള്‍ കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.