മത്തേല: മുസ്രിസ് പൈതൃക പദ്ധതിയുടെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് നീതി ആയോഗ് അംഗം ഡോ. ബിബേക് ഡെബറോയ് മുസ്രിസ് പൈതൃക പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. മുസ്രിസ് പൈതൃക പദ്ധതിയുടെ വികസനത്തിന് ആവശ്യമായ കോടികളുടെ സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ചെയര്‍മാനായ നീതി ആയോഗിന്‍െറ അംഗമാണ് മുസ്രിസ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. പറവൂര്‍ ജൂത സിനഗോഗ്, പട്ടണം ഉത്ഖനന പ്രദേശം എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ടൂറിസം വകുപ്പിന്‍െറ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി. ഗവ. സെക്രട്ടറിമാരുമായി ചര്‍ച്ചയും നടത്തി. ഇക്കോ ടൂറിസത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട് അധികാരികളുമായി വിപുലമായ ചര്‍ച്ചയും നടത്തി. കെ.സി.എച്ച്.ആര്‍ ചെയര്‍മന്‍ ഡോ. ചെറിയാന്‍, മുസ്രിസ് സ്പെഷല്‍ ഓഫിസര്‍ കെ.എസ്. ഷൈന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.