മാള: ലോക റെക്കോഡ് മുന്നില്‍ കണ്ട് മാള സ്വദേശിയായ ഫ്രാന്‍സിസ് ജോസഫ് നടത്തുന്ന 144 മണിക്കൂര്‍ പ്രഭാഷണത്തിന് മാളഹോളി ഗ്രേസില്‍ തുടക്കമായി. ആദ്യഘട്ടമായ 48 മണിക്കൂര്‍ തുടര്‍ച്ചയായ മാരത്തണ്‍ പ്രഭാഷണം ഞായറാഴ്ച്ച ഉച്ചക്ക് 1.45ന് ആരംഭിച്ച് തിങ്കളാഴ്ച്ച ഉച്ചക്ക് 1.45ന് അവസാനിച്ചു. ഹോളി ഗ്രേസ് ഗ്രൂപ്പിന്‍െറ റിസര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് വിഭാഗമാണ് ലെക്ചര്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വിജ്ഞാനം നേടാനാഗ്രഹിക്കുന്നവര്‍ക്കും ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന സാധരണക്കാര്‍ക്കും ലെക്ചര്‍ ഉപകാരപ്രദമാകും. തുടര്‍ച്ചയായ ലെക്ചറിങ്ങിന് നിവിലുള്ള റെക്കോഡ്139 മണിക്കൂറും 42 മിനിറ്റും 56 സെക്കന്‍ഡുമാണ്. ഡല്‍ഹിയിലെ ഗ്രാഫിക് ഇറാ യൂനിവേഴ്സിറ്റിയുടെ ശ്രീ അരവിന്ദ് മിശ്രക്കാണ് ഈ റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.