ചാവക്കാട്: പാതയോരത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ കുഴിച്ചിടുന്നതിനെ ചൊല്ലി ബി.എസ്.എന്‍.എല്ലും എല്‍ ആന്‍ഡ് ടി കമ്പനിയും തമ്മില്‍ തര്‍ക്കം. കേബ്ള്‍ ഇടാന്‍ എല്‍ ആന്‍ഡ് ടി തൊഴിലാളികള്‍ കുഴിവെട്ടിയപ്പോള്‍ ബി.എസ്.എന്‍.എല്‍ കേബ്ളുകള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ചാവക്കാട്-ഗുരുവായൂര്‍ റോഡിലാണ് ഇരു കമ്പനികളും കേബ്ള്‍ സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച് ബി.എസ്.എന്‍.എല്‍ കുന്നംകുളം സബ് ഡിവിഷനല്‍ എന്‍ജിനീയര്‍ ചാവക്കാട് സി.ഐക്ക് പരാതി നല്‍കി. തുടര്‍ന്ന് എല്‍ ആന്‍ഡ് ടി കേബ്ള്‍ സ്ഥാപിക്കല്‍ ജോലി പൊലീസ് നേരിട്ടത്തെി തടഞ്ഞു. എല്‍ ആന്‍ഡ് ടി നടപടി മൂലം നാശമായ കേബ്ളുകള്‍ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികള്‍ ബി.എസ്.എന്‍.എല്‍ തുടങ്ങി. മേഖലയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ളുകള്‍ നാല് മാസം മുമ്പാണ് ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചത്. നിലവില്‍ റോഡിന്‍െറ രണ്ട് വശത്ത് കൂടിയും ബി.എസ്.എന്‍.എല്‍ കേബ്ള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍, വാര്‍ത്താ വിനിമയ രംഗത്തേക്ക് പുതിയതായി കടന്നു വന്ന സ്വകാര്യ കമ്പനിയായ എല്‍ ആന്‍ഡ് ടി കേബ്ള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് മാസമെ ആയുള്ളൂ. ഒരേ ഭാഗത്തു തന്നെ പുതിയ കമ്പനി കുഴിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ ബി.എസ്.എല്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. കേബ്ളുകള്‍ തകരാറിലായെന്ന് കാണിച്ച് എല്‍ ആന്‍ഡ് ടി കമ്പനി അധികൃതര്‍ക്ക് ബി.എസ്.എന്‍.എല്‍ പരാതി നല്‍കിയെങ്കിലും അവഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.