ചാലക്കുടി: ദേശീയപാതയില്‍ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തത് അപകടഭീഷണിയാകുന്നു. പോട്ട ഭാഗത്ത് വയലിനോട് ചേര്‍ന്ന പലയിടത്തും സര്‍വീസ് റോഡിന് പാര്‍ശ്വഭിത്തിയില്ല. ഇത് റോഡ് ഇടിയാനും വാഹനങ്ങള്‍ താഴോട്ട് തെന്നിവീണ് അപകടം ഉണ്ടാക്കാനുമുള്ള സാധ്യത വര്‍ധിപ്പിച്ചു. നടപ്പാതയില്ലാത്തതിനാല്‍ കാല്‍നടക്കാര്‍ക്കും ഭീഷണിയാണ്. സര്‍വീസ് റോഡിന്‍െറ പണികള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായി തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഇതോടെ മുഴുവന്‍ പണികളും നിര്‍ത്തുകയായിരുന്നു. ചാലക്കുടിയില്‍ മുനിസിപ്പല്‍ ജങ്ഷനില്‍നിന്ന് വടക്കോട്ട് പോകുന്ന സര്‍വീസ് റോഡ് അപകടാവസ്ഥയിലാണ്. സൗത് ജങ്ഷന്‍ മുതല്‍ നിരവധി വാഹനങളാണ് ഈ സര്‍വീസ് റോഡിലൂടെ പോകുന്നത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്രസന്‍റ് സ്കൂളിലേക്കും ധാരാളം വാഹനങ്ങളും വിദ്യാര്‍ഥികളും പോകുന്നതിനാല്‍ തിരക്കേറെയുണ്ട്.രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം ഇടുങ്ങിയ നിലയിലാണ് റോഡ്. പാടത്തെ വശത്തോട് ചേര്‍ന്നുപോകുന്ന വാഹനം തെന്നി താഴേക്ക് മറിയാന്‍ സാധ്യതയേറെയാണ്. ഇത്തരം അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. ഏതാനും ദിവസം മുമ്പ് നാല് വാഹനങ്ങള്‍ ഒന്നിനു പിറകെ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍വീസ് റോഡിന്‍െറ വശത്തെ ഭിത്തി ഉടന്‍ കെട്ടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.