നാടകരാവിന് തിരശ്ശീലയുയര്‍ന്നു

കുഴൂര്‍: ‘വാദിക’ സാംസ്കാരികവേദി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടക രാവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ. കേശവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മാള സി.ഐ എം. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. സിനിമാ നടന്‍ ജോജു ജോര്‍ജ്, നാടക നടന്‍ മാള രവി എന്നിവരെ ആദരിച്ചു. എം.സി. വിത്സന്‍ കണ്ടംകുളത്തി ആശംസകള്‍ നേര്‍ന്നു. നാടകരാവിന്‍െറ ഭാഗമായി സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ പ്രമുഖ പ്രഫഷനല്‍ നാടക സംഘങ്ങള്‍ നാടകങ്ങള്‍ അവതരിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗപര്‍ണികയുടെ ‘നിലാമഴയത്ത്’ എന്ന നാടകം അവതരിപ്പിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ഓരോ ദിവസവും വേദിയില്‍ ആദരിക്കുന്നുണ്ട്. നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികള്‍ ദിവസവും അവതരിപ്പിക്കാനുള്ള അവസരമുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ ചന്ദ്രന്‍ കുന്നപ്പിള്ളി സ്വാഗതവും വൈസ് ചെയര്‍മാന്‍ സി.കെ. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.