ചേറ്റുവ: സഞ്ചാരികളുടെയും ചരിത്ര സ്നേഹികളുടെയും പറുദീസയായ ചേറ്റുവ കോട്ട അവഗണനയുടെ കാട്ടില്‍ മറഞ്ഞു. പുരാവസ്തു വകുപ്പ് സംരക്ഷണം ഏറ്റെടുത്ത പ്രസിദ്ധമായ കോട്ട കാടുകയറി നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍. അഞ്ചുവര്‍ഷം മുമ്പ് 60 ലക്ഷം രൂപ ചെലവ് ചെയ്ത് അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോട്ടയുടെ പഴമ നഷ്ടപ്പെടുത്താതെ പൈതൃക വിനോദ സഞ്ചാര കേന്ദ്രമാക്കുകയായിരുന്നു ലക്ഷ്യം. നാലുഘട്ടങ്ങളായുള്ള വികസന പദ്ധതിയാണ് കോട്ട സംരക്ഷണത്തിനായി ആവിഷ്കരിച്ചിരുന്നത്. ഒന്നാംഘട്ടത്തില്‍ കോട്ടയുടെ ചുറ്റുമുള്ള തോടുകള്‍ വീതികൂട്ടി കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കാനും തോട്ടില്‍ വിനോദ സഞ്ചാരികള്‍ക്കായി സ്പീഡ് ബോട്ടുകള്‍ ഇറക്കാനും പദ്ധതിയിട്ടു. രണ്ട് ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെയും രണ്ട് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിച്ച് തോട്ടില്‍ മത്സ്യകൃഷി ചെയ്യുമെന്നും കണക്കുകൂട്ടി. പെഡല്‍ബോട്ടുകള്‍ ഒരു മുന്‍ പഞ്ചായത്തംഗം സ്പോണ്‍സര്‍ ചെയ്തു. ഒന്നാം ഘട്ട ഉദ്ഘാടനം ചേറ്റുവ കോട്ടയില്‍ 2010 ജനുവരി 25ന് മുന്‍ ഫിഷറീസ് മന്ത്രി എസ്. ശര്‍മ ഉദ്ഘാടനം നിര്‍വഹിച്ചു. 60ലക്ഷമാണ് ആദ്യഘട്ട നിര്‍മാണത്തിന് വകയിരുത്തിയത്. കാട് വെട്ടിത്തെളിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. പിന്നീട് എല്ലാം നിലച്ചു. പദ്ധതികളും സഞ്ചാരികളുടെ സ്വപ്നങ്ങളും കടലാസില്‍ കിടന്നു. അനുവദിച്ച പണം ധൂര്‍ത്തടിച്ച് ആര്‍ക്കിയോളജി വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി സ്ഥലം വിട്ടതോടെ ലക്ഷങ്ങള്‍ വെള്ളത്തിലായി. കോട്ടയുണ്ടോയെന്ന് പോലും സംശയിപ്പിക്കുന്ന രീതിയില്‍ കാട് കയറി ആര്‍ക്കും വരാന്‍ കഴിയാത്ത അവസ്ഥയില്‍ ഇവിടം മാറിക്കഴിഞ്ഞു. അതോടെ കൈയേറ്റവും വ്യാപകമായി. സഞ്ചാരികള്‍ക്കും തടാകത്തിലേക്ക് ചരിത്രം അന്വേഷിച്ച് വരുന്നവര്‍ക്കും നിരാശ മാത്രം ബാക്കി. ചേറ്റുവ കോട്ട പുനരുദ്ധാരണ കോഓഡിനേഷന്‍ കമ്മിറ്റിയും സാമൂഹിക സാംസ്കാരിക സംഘടനകളുമൊക്കെയുണ്ടെങ്കിലും ആരും ഒന്നും കാണാതെ മിണ്ടാതെയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.