കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനത്തെിയവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ശ്രീനാരായണ ഗുരുസമാധി പ്രമാണിച്ച് അവധിദിനമായതിനാല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്കിനിടയിലാണ് മോഷണങ്ങള്‍ നടന്നത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ട മധ്യവയസ്ക ക്ഷേത്രാങ്കണത്തില്‍വെച്ച് പൊട്ടിക്കരഞ്ഞു. തിങ്കളാഴ്ച തിരക്കിനിടയിലാണ് മോഷണം നടന്നതെന്ന് ഭക്തര്‍ പറഞ്ഞു. ആലപ്പുഴ കരുവറ്റ അനിഴത്തില്‍ വിജയകുമാര്‍ രണ്ടേമുക്കാല്‍ പവന്‍െറ മാല നഷ്ടപ്പെട്ടത് സംബന്ധിച്ച് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള ഒരു കുട്ടിയുടെ ഒന്നരപവന്‍െറ മാല നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ക്ഷേത്രാങ്കണത്തിലെ നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ളെന്ന് പറയുന്നു. ചില കാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ കുറിച്ച് കാര്യമായ സൂചനയൊന്നും കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.