കൊമ്പന്‍ കേശവന്‍ എത്തി; ഭക്തിയോടെ തൊഴുതു മടങ്ങി

ഗുരുവായൂര്‍: ഉത്സവപ്പറമ്പുകളിലെ താരമായ കൊമ്പന്‍ പുതുപ്പള്ളി കേശവന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനത്തെി. തിങ്കളാഴ്ച വൈകീട്ട് ദീപാരാധനക്ക് മുമ്പ് കിഴക്കെ ഗോപുരത്തിന് മുന്നില്‍ നിന്നാണ് ആന പ്രണാമമര്‍പ്പിച്ചത്. കുന്നംകുളം അയ്യപറമ്പ് പള്ളിയിലെ എഴുന്നള്ളിപ്പിന് ശേഷം ലോറിയിലാണ് കൊമ്പന്‍ കേശവനെ ക്ഷേത്രത്തിലത്തെിച്ചത്. ഗുരുവായൂരില്‍ പ്രണാമമര്‍പ്പിച്ച ശേഷം ആനയെ തിരുവല്ലയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച നീരില്‍ തളക്കും. ഒന്നാം പാപ്പാന്‍ തിരുവല്ല മല്ലപ്പിള്ളി മനോജിന്‍െറ വീട്ടുവളപ്പിലാണ് നീരില്‍ തളക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.