ചാലക്കുടി: ക്ഷേത്രങ്ങളിലും പള്ളികളിലും കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കായംകുളം പെരിങ്ങാല വള്ളുകാപ്പിള്ളി വീട്ടില്‍ സോമന്‍ എന്ന മണിയാണ് അറസ്റ്റിലായത്. 18 വര്‍ഷം മുമ്പ് അന്നനാട് വേലുപ്പിള്ളി ധര്‍മശാസ്താക്ഷേത്രത്തില്‍ ശ്രീകോവില്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് സ്വദേശി വിനയന്‍, പുത്തൂര്‍ സ്വദേശികളായ രാജു, ബാബു, മരത്താക്കര സ്വദേശി അനി, ചന്ദ്രന്‍, വിജു എന്നിവര്‍ ഇയാളുടെ കൂട്ടുപ്രതികളാണ്. അരൂര്‍ കാര്‍ത്യായനി ക്ഷേത്രം, ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ക്ഷേത്രം, കൊല്ലം ചവറ ക്ഷേത്രം, പാലക്കാട് കല്‍പാത്തി ക്ഷേത്രം, ആലത്തൂര്‍ ക്ഷേത്രം, കാസര്‍കോട് ബേക്കല്‍ അയ്യപ്പക്ഷേത്രം, കന്യാകുമാരി മാര്‍ത്താണ്ഡം ക്ഷേത്രം, അരൂര്‍ ക്രിസ്ത്യന്‍പള്ളി, എറണാകുളം പള്ളിമുക്ക് ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ മണി പ്രതിയാണ്. ഗൂഡല്ലൂര്‍, ചാലക്കുടി, കുന്നംകുളം, മലപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയിട്ടുണ്ട്. ചാലക്കുടി സി.ഐ ബാബു കെ.തോമസിന്‍െറ നേതൃത്വത്തില്‍ എ.എസ്.ഐ സാദത്ത്, സീനിയര്‍ സി.പി.ഒമാരായ എം.സതീശന്‍, സി.ബി. ഷെറില്‍, വി.യു. സില്‍ജോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.