‘ചാകര’ പദ്ധതിക്ക് ചാവക്കാട്ട് തുടക്കം

ചാവക്കാട്: തീരദേശമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ തൃശൂര്‍ ഡയറ്റിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ചാകര’ പദ്ധതിക്ക് ചാവക്കാട്ട് തുടക്കം. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ പിറകോട്ടുപോകുന്നതിന്‍െറ കാരണം കണ്ടത്തെി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമയാകുന്നത് തടയാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്് കര്‍മപരിപരിപാടി നടപ്പാക്കും. തദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍, പി.ടി.എ കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ചാകര നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ചാവക്കാട് കടപ്പുറം മേഖലയിലെ 13 യു.പി, ഹൈസ്കൂളുകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആശയരൂപവത്കരണ ശില്‍പശാല ചാവക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ എ.കെ. സതീരത്നം ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.എസ്. ബുഷറ, എം.ആര്‍. രാധാകൃഷ്ണന്‍, എം.ബി. രാജലക്ഷ്മി, കെ.എം. അലി, അബ്ദുല്‍കലാം, ചാവക്കാാട് സി.ഐ എ.ജെ. ജോണ്‍സന്‍, ഗുരുവായൂര്‍ സി.ഐ സി.ആര്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ഡയറ്റ് ഫാക്കല്‍റ്റികളായ എ.കെ. സോമന്‍, വി. ടി. ജയറാം, പി. മുകുന്ദന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.