പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി

കുന്നംകുളം: പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകയെ കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തി. സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയാണ് കുര്‍ബാനക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചത്. എപ്പിസ്കോപ്പല്‍ സുന്നഹദോസാണ് 1270 വര്‍ഷം പഴക്കമുള്ള പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തിയത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ഷാജി പോള്‍ ചാലി മുഖ്യാതിഥിയായി. സഹ വികാരി ഫാദര്‍ മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍, പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത ഷാജി, പ്രതിപക്ഷ നേതാവ് ടി.സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി സ്വാഗതവും ട്രസ്റ്റി സി.ഐ. സിജോ നന്ദിയും പറഞ്ഞു. കുന്നംകുളത്ത് ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കത്തീഡ്രലായാണ് നിലവിലുള്ളത്. പഴഞ്ഞി പള്ളിയുടെ ചരിത്ര മഹിമയാണ് ഓര്‍ത്തഡോക്സ് സഭയെ ഭദ്രാസനത്തിനു കീഴില്‍ മറ്റൊരു കത്തീഡ്രലാക്കി ഉയര്‍ത്താന്‍ അര്‍ഹമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.