ദമ്പതികളുടെ മരണം: മകന്‍ കസ്റ്റഡിയില്‍

ആമ്പല്ലൂര്‍: കല്ലൂര്‍ പാലക്കപറമ്പില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെിയ കേസില്‍ ചോദ്യം ചെയ്യുന്നതിനായി മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കപറമ്പ് തെക്കുംപുറം ഡേവീസ് (62), ഭാര്യ റോസിലി (58) എന്നിവരെയാണ് ഞായറാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഡേവീസ് കിടപ്പുമുറിയിലെ തറയില്‍ കിടക്കുന്ന നിലയിലും റോസിലി സീലിങ്ങിന്‍െറ ഹുക്കില്‍ തൂങ്ങിയ നിലയിലുമായിരുന്നു. പുറത്തുപോയി തിരിച്ചത്തെിയ മകന്‍ ലിജോയാണ് (21) മൃതദേഹം ആദ്യം കണ്ടത്. രണ്ടുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡേവീസിന്‍െറ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പറയുന്നത്. ഇതത്തേുടര്‍ന്നാണ് ചാലക്കുടി ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രന്‍, പുതുക്കാട് സി.ഐ എന്‍. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലിജോയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പുതുക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും മൃതദേഹം പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.