ഗുരുവായൂര്‍ നഗരസഭ ഇന്നുമുതല്‍ മാലിന്യം നീക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് ചൊവ്വാഴ്ച മുതല്‍ മാലിന്യം നീക്കിത്തുടങ്ങും. കോഴിക്കോടുള്ള കമ്പനി ഒലീന മഹിളാ സമാജമാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കൊണ്ടുപോകാന്‍ കരാറെടുത്തിട്ടുള്ളത്. കൊണ്ടുപോകുന്ന ഒരു കിലോ മാലിന്യത്തിന് അഞ്ച് രൂപ നിരക്കില്‍ നഗരസഭ കമ്പനിക്ക് നല്‍കും. ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് മാലിന്യം കൊണ്ടുപോകുന്നത്. മാലിന്യ നീക്കത്തിന് മുന്നോടിയായി തിങ്കളാഴ്ച ചൂല്‍പുറം മേഖലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം ചെയര്‍മാന്‍െറ ചേംബറില്‍ നടന്നു. കാലങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാനുള്ള സാധ്യതയുള്ള പശ്ചാത്തലത്തിലായിരുന്നു യോഗം. ചെയര്‍മാന്‍ പി.എസ്.ജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ മഹിമ രാജേഷ് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.എ.ജേക്കബ്, കെ.പി.വിനോദ്, വി.കെ.ശ്രീരാമന്‍, പ്രതിപക്ഷ നേതാവ് കെപി.എ.റഷീദ്, കൗണ്‍സിലര്‍മാരായ ഹിമ ഗണേശ്, ഷൈനി ഷൈന്‍, ബിന്ദു പുരുഷോത്തമന്‍ എന്നിവര്‍ നഗരസഭയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ട്രഞ്ചിങ് ഗ്രൗണ്ട് പ്രദേശത്തെ സംഘടനാ നേതാക്കളായ കെ.എം.മുകേഷ്, കെ.മുഹമ്മദാലി, എന്‍.എസ്.സഹദേവന്‍, വിന്‍സന്‍റ് വടുക്കൂട്ട്, ഹാഷില്‍ മൊഹ്സിന്‍, ആര്‍.കെ.റസാഖ്, കെ.ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു. രൂക്ഷഗന്ധം ഒഴിവാക്കാനുള്ള സ്പ്രേയിങ് നടത്തുക, കൊതുക് ഫോഗിങ് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പരിസരവാസികള്‍ യോഗത്തില്‍ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.