ചാവക്കാട്: കാണാതായ യുവതിയെയും മകളെയും ഭര്‍തൃ സുഹൃത്തിനൊപ്പം അഗളിയില്‍ കണ്ടത്തെി. ചെന്ത്രാപ്പിന്നിയില്‍ ഭര്‍തൃഗൃഹമുള്ള ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ അമ്മയേയും ഒരു വയസ്സുള്ള കുഞ്ഞിനേയുമാണ് അട്ടപ്പാടി അഗളിയില്‍ നിന്നും പൊലീസ് കണ്ടത്തെിയത്. മുതുവട്ടൂരിലെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇവരെ ചാവക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നാണ് കഴിഞ്ഞമാസം ഒന്നിന് വൈകീട്ട് നാലോടെ കാണാതായത്. ചാവക്കാട് പൊലീസ് അഗളി പൊലീസിന്‍െറ സഹായത്തോടെ യുവതിയും കുഞ്ഞും താമസിച്ചിരുന്ന സ്ഥലം കണ്ടത്തെി. ഭര്‍ത്താവിന്‍െറ ഒരു സുഹൃത്തിനൊപ്പമായിരുന്നു ഇവരുടെ താമസം. മുന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചാവക്കാട് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്‍െറ സുഹൃത്തിനോടൊപ്പം തുടര്‍ന്നും താമസിക്കാനാണ് തീരുമാനമെന്ന് യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ കുഞ്ഞിനെ വിട്ടുതരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഒരു വയസ്സായ കുഞ്ഞ് തല്‍ക്കാലം അമ്മയോടൊപ്പം കഴിയട്ടെയെന്നായിരുന്നു കോടതി തീരുമാനം. ഇതത്തേുടര്‍ന്ന് യുവതിയും കുഞ്ഞും ഭര്‍ത്താവിന്‍െറ സുഹൃത്തിനൊപ്പം അഗളിയിലേക്ക് യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.