എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസിലത്തെിയ വനിതാ സെക്രട്ടറിയെ ജീവനക്കാരന്‍ അപമാനിച്ചെന്ന്

കുന്നംകുളം: കുന്നംകുളം -വടക്കാഞ്ചേരി റോഡിലുള്ള എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസില്‍ എത്തിയ വനിതാ സെക്രട്ടറിയെ യൂനിയന്‍ പ്രസിഡന്‍റിന്‍െറ സ്ഥാപനത്തിലെ ജീവനക്കാരന്‍ അപമാനിച്ചെന്ന് പരാതി. എസ്.എന്‍.ഡി.പി യോഗം കുന്നംകുളം യൂനിയന്‍ കമ്മിറ്റി ശാഖാ ഭാരവാഹികളുടെ അവലോകന യോഗത്തിലുണ്ടായ കൈയാങ്കളി വിവാദമായതിന് പിറകെയാണ് കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ശാഖയുടെ സെക്രട്ടറി പരാതിയുമായി രംഗത്തത്തെിയത്.യൂനിയന്‍ പ്രസിഡന്‍റ് കെ. രഘുനാഥന്‍െറ ഉടമസ്ഥതയിലുള്ള പെരുമ്പിലാവിലെ ബീര്‍ പാര്‍ലര്‍ സ്ഥാപന മാനേജര്‍ ബാഹുലേയനെതിരെയാണ് പരാതി . ഇതത്തേുടര്‍ന്ന് എസ്.എന്‍.ഡി.പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രേഖാമൂലവും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഫോണ്‍ മുഖേനയും പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സംഭവം നടന്നത്.സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യൂനിയന്‍ ഓഫിസിലത്തെിയ വനിതാ നേതാവ് സെക്രട്ടറിയുമായി നീരസത്തില്‍ സംസാരിക്കുന്നതിനിടെയാണ് ബാര്‍ മാനേജര്‍ ദേഷ്യത്തില്‍ ചീത്ത വിളിച്ചത് വിവാദമാകുന്നു. യോഗം യൂനിയന്‍ പ്രസിഡന്‍റ്, യൂത്ത്വിങ് പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഗുണ്ടായിസം ഉപയോഗിക്കുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ വനിതാ ശാഖ സെക്രട്ടറിയെ അപമാനിച്ചതാണ് വീണ്ടും വിവാദത്തിലായത്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നംകുളം -വടക്കാഞ്ചേരി റോഡിലുള്ള യൂനിയന്‍ ഓഫിസില്‍ എത്തിയാണ് വനിതാ സെക്രട്ടറിയെ യൂനിയന്‍ പ്രസിഡന്‍റിന്‍െറ സ്ഥാപനത്തിലെ തൊഴിലാളി അപമാനിച്ചതാണ് പ്രശ്നങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുടെ വിലയിരുത്തല്‍ യോഗം കൈയാങ്കളിയിലും ഉന്തും തള്ളിലും കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കൈയാങ്കളി സംബന്ധിച്ച് ജനറല്‍ സെക്രട്ടറിക്ക് ലഭിച്ച പരാതിയും അന്വേഷണത്തിന് തുടക്കമായതായി അറിയുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ പരാതിയും ഉയര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.