തൃശൂര്‍: കുഴഞ്ഞുവീണ് മരിച്ച യുവാവിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതില്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ച നിര്‍മാണ തൊഴിലാളിയായ അരിമ്പൂര്‍ വെളുത്തൂര്‍ ചെറുപറമ്പില്‍ വീട്ടില്‍ ചേന്നന്‍െറ മകന്‍ ഉണ്ണിമോന്‍റ (42) മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലാണ് അനാസ്ഥയുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിന് അധികൃതര്‍ തയാറാകാത്തതിനെച്ചൊല്ലി ആശുപത്രി വളപ്പില്‍ വന്‍ പ്രതിഷേധമുണ്ടായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഡോക്ടര്‍ എത്താത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടക്കാത്തതില്‍ ബന്ധുക്കളും നാട്ടുകാരും ക്ഷുഭിതരായി. പട്ടികജാതിക്കാരനായ ഉണ്ണിമോന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. 10.45ന് പോസ്റ്റ്മോര്‍ട്ടത്തിന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം മുറിയില്‍ എത്തിച്ച് ദീര്‍ഘനേരം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ല. വൈകീട്ട് 3.45 ആയപ്പോള്‍ ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്താനാകില്ളെന്ന് അറിയിച്ചു. ഇതോടെ മൃതദേഹത്തോടൊപ്പം വന്നവര്‍ ബഹളമുണ്ടാക്കി. ഡോക്ടര്‍ ഇല്ളെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ചതന്നെ നടത്തിക്കിട്ടുമെന്ന പ്രതീക്ഷയില്‍ വീട്ടുകാര്‍ സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തീരുമാനിച്ചിരുന്നു. ഉണ്ണിമോന്‍ പട്ടികജാതി ക്ഷേമ സമിതി അംഗമാണ്. സംഭവമറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗംങ്ങളായ യു.പി. ജോസഫ്, പ്രഫ. എം. മുരളീധരന്‍, ഏരിയ സെക്രട്ടറി പി.കെ. ഷാജന്‍, അരിമ്പൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ആര്‍. ബാബുരാജ്, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമിതിയംഗം പി.എ. പുരുഷോത്തമന്‍, ആശുപത്രി ഭരണസമിതി അംഗം ടി. സുധാകരന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ആശുപത്രിയിലെ വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ആശുപത്രി മാനേജിങ് കമ്മിറ്റിക്കും പരാതി നല്‍കാന്‍ പട്ടികജാതി ക്ഷേമ സമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.