ഇരിങ്ങാലക്കുട: പുതിയ ആളൂര്‍ റെയില്‍വേ മേല്‍പാലത്തിലെ വിവാദ ടോള്‍ പിരിവിനെക്കുറിച്ച് അറിയില്ളെന്ന സ്ഥലം എം.എല്‍.എ അടക്കമുള്ളവരുടെ വാദം പൊളിയുന്നു. മേല്‍പാലത്തിന്‍െറ പ്രാരംഭ നിര്‍മാണ ഘട്ടത്തില്‍ തന്നെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് ടോള്‍ പിരിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ പുറത്തായി. ഇതനുസരിച്ച് 2014 മേയ് ആറിന് കേരള ഗവര്‍മെന്‍റ് അസാധാരണ ഗസറ്റ് വിജ്ഞാനപനപ്രകാരം ആളൂര്‍ മേല്‍പാലത്തിന് 15 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഈ വിവരം ജനപ്രതിനിധികള്‍ മറച്ചുവെച്ച് ടോളിനെക്കുറിച്ച് അറിയില്ളെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അംഗീകരിച്ച ടോള്‍ പ്രകാരം കാര്‍, ജീപ്, പിക്അപ് വാന്‍ ഒരു ഭാഗത്തേക്ക് അഞ്ച് രൂപ, ഇരുഭാഗത്തേക്ക് 7.50 രൂപ, പ്രതിമാസ നിരക്ക് 150 രൂപ, ലൈറ്റ് കമേഴ്സ്യല്‍ മീഡിയാടൈപ് വാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് എട്ട് രൂപ, ഇരു ഭാഗത്തേക്ക് 12 രൂപ, പ്രതിമാസം 240 രൂപ, ബസ്, ടു ആക്സില്‍/മള്‍ട്ടി ആക്സില്‍ ട്രക്ക്, ടാങ്കര്‍ ലോറി ഒരു വശത്തേക്ക് 15 രൂപ ഇരുവശത്തേക്കും 22.50 രൂപ, പ്രതിമാസം 450 രൂപ എന്നിങ്ങനെയാണ് നിരക്ക്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ഫണ്ട് മാത്രം ആശ്രയിച്ച് സാധ്യതമല്ലാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തി പദ്ധതികള്‍ നടപ്പാക്കാനാണ് മേല്‍പാലം നിര്‍മാണം തങ്ങളെ ഏല്‍പിച്ചതെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ പറയുന്നു. ആയതിനാല്‍ ആളൂര്‍ മേല്‍പാലത്തിന്‍െറ ടോള്‍പിരിവുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ‘ടോള്‍ പിരിവ് പിന്‍വലിച്ചെന്ന’ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ വാദം തെറ്റാണെന്ന് ഇതോടെ വെളിപ്പെട്ടു. ടോള്‍ പിരിവിന് എതിരെ ശക്തമായ സമരപരിപാടികളുമായി ഇടതുപക്ഷവും ബി.ജെ.പിയും മുന്നോട്ടുപോവുകയാണ്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ടോള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയില്ളെന്ന പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ടോള്‍ ഇല്ലാത്ത പാലം എന്ന നിലക്കാണ് സ്ഥലം എം.എല്‍.എ അവതരിപ്പിച്ചത്. പിന്നീട് ഉദ്ഘാടനം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞതോടെ രാത്രി തന്നെ ടോള്‍ ബൂത്ത് സ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.