കൊടുങ്ങല്ലൂര്‍: സൈ്വരജീവിതത്തിന് ഭീഷണിയായ വിവിധ സംഘടനകളുടെ കൊടികള്‍ക്കെതിരെ രാഷ്ട്രീയത്തിനനീതമായി സൂനാമി കോളനിക്കാര്‍ രംഗത്ത്. പി.വെമ്പല്ലൂര്‍ സൂനാമി പുനരധിവാസ കോളനിവാസികളാണ് ഭീമഹരജിയുമായി മതിലകം പൊലീസിനെ സമീപിച്ചത്. സൂനാമി കോളനിയില്‍ ഒരു സംഘടനയുടെയും കൊടി വേണ്ടെന്നാണ് പരാതിയിലെ ആവശ്യം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളും പ്രവര്‍ത്തകരും പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. വാര്‍ഡ് മെംബര്‍ ഉഷ ശ്രീനിവാസന്‍ സ്വന്തം നിലയിലും മതിലകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 26ാം വാര്‍ഡിലെ സൂനാമി പുനരധിവാസ കോളനി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കേന്ദ്രമായതാണ് കൊടികള്‍ക്കെതിരെ ഇവിടത്തുകാര്‍ രംഗത്തത്തൊന്‍ കാരണം. സൂനാമി കോളനിയില്‍ സ്വാധീനമുള്ള വിവിധ പാര്‍ട്ടികളുടെ കൊടികള്‍ നേരത്തെ മുതല്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍, മറ്റൊരു പാര്‍ട്ടി ഈയിടെ കൊടിമരം സ്ഥാപിച്ചതോടെയാണ് കൊടികള്‍ പ്രദേശത്തെ സമാധാന ജീവിതത്തിന് ഭീഷണിയായത്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് താല്‍പര്യമുള്ള പാര്‍ട്ടിയുടേത് ഉള്‍പ്പെടെ എല്ലാ കൊടികള്‍ക്കുമെതിരെ നാട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. പൊതുഇടങ്ങളിലും നിരത്തുകളിലും സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിമാറുന്നത് മേഖലയില്‍ പതിവാണ്. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട കൊടിതോരണങ്ങള്‍ നിശ്ചിത ദിവസങ്ങളിലൊഴികെ പൊതുനിരത്തുകളില്‍ പാടില്ളെന്ന് സര്‍വകക്ഷി സമാധാന യോഗത്തില്‍ പലവട്ടം തീരുമാനമെടുത്തതാണ്. എന്നാല്‍, ഇതൊന്നും ആരും പാലിക്കാറില്ല. രാത്രിയുടെ മറവില്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നത് സാധാരണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.