തൃശൂര്‍: കടല്‍ കാണുന്നത് ഹരമായിരുന്ന ഒരു കാലമുണ്ടായിരുന്നു, കവിതക്ക്. പക്ഷേ, മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം ഒതുങ്ങാനായിരുന്നു നിയോഗം. ആ വിരസത വളരുമ്പോഴാണ് ഒരുനാള്‍ പാലിയേറ്റിവ് കെയര്‍ വളന്‍റിയര്‍മാര്‍ തേടിയത്തെിയത്. അവര്‍ പകര്‍ന്ന സ്നേഹ സ്വാന്തനം ജീവിതം മാറ്റിമറിച്ചെന്ന് വടക്കേക്കാടുകാരിയായ കവിത പറയുമ്പോള്‍ ആ കണ്ണുകളില്‍ എന്തിനെയും നേരിടാനുള്ള നിശ്ചയദാര്‍ഢ്യമുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റാണ് കവിത കിടപ്പിലായത്. പരിചരണം കിട്ടിയപ്പോള്‍ എഴുന്നേറ്റിരിക്കാനും വീല്‍ ചെയറില്‍ നീങ്ങാനും തുടങ്ങി. മുടങ്ങിപ്പോയ പഠനം തുടരാനും കമ്പ്യൂട്ടര്‍ പരിശീലിക്കാനും ഇപ്പോള്‍ സമയം കണ്ടത്തെുന്നു. സഹതാപത്തോടെ നോക്കരുതെന്ന അപേക്ഷ മാത്രമേ കവിതക്കുള്ളൂ. ശരീരത്തിന്‍െറ ചലനം പിടിച്ചുകെട്ടി രോഗം ഇരച്ചു കയറുമ്പോള്‍ മനോബലമാണ് മരുന്ന് എന്ന് കാണിച്ചു തരുന്നവര്‍ കവിതയെപ്പോലെ ഇനിയുമുണ്ട്. ശനിയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ തൃശൂര്‍ ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ ഒരുക്കിയ കുടുംബസംഗമത്തില്‍ അവര്‍ ഒത്തുകൂടി. സാന്ത്വന പരിചരണം ലഭിക്കുന്നവര്‍ക്കൊപ്പം അവരുടെ കുടുബാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.ജില്ലയിലെ മുപ്പതോളം സാന്ത്വന പരിചരണ കേന്ദ്രങ്ങളില്‍നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു. ജീവിതം മുന്നോട്ട് നീക്കാന്‍ ഇത്തരം ഒത്തുചേരല്‍ ഊര്‍ജം പകരുമെന്ന് അവര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു. രോഗികള്‍ക്ക് മരുന്ന് മാത്രമല്ല, ശാരീരികവും സാമ്പത്തികവും സാമൂഹികവും മാനസികവും ആത്മീയവുമായ പിന്തുണയും നല്‍കുന്നുണ്ടെന്ന് പാലിയേറ്റിവ് വളന്‍റിയര്‍ കെ.വി. ഹംസ പറഞ്ഞു. ജില്ലാ തലത്തില്‍ വര്‍ഷത്തില്‍ ഒരിക്കലും പ്രാദേശിക തലത്തില്‍ പലതവണയും സംഗമിക്കാറുണ്ട്. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകയായതില്‍ അഭിമാനം തോന്നുന്നെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീല സുബ്രഹ്മണ്യന്‍ പറഞ്ഞു. വളന്‍റിയര്‍മാരും കലാപരിപാടികള്‍ അവതരിപ്പിച്ചു. പാലിയേറ്റിവ് ഇനിഷ്യേറ്റീവ് ജില്ലാ ചെയര്‍പേഴ്സണ്‍ മൈമൂന, സെക്രട്ടറി രാജന്‍ ചേലക്കര, സാദത്ത് അയ്യന്തോള്‍, ദേവസി, ആല്‍ഫ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.