അനുചരവൃന്ദമില്ല; ലീഡര്‍ അവഗണനയില്‍

തൃശൂര്‍: കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ അടുത്ത ദിവസം പടിഞ്ഞാറെ കോട്ടയില്‍ ലീഡറുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാനൊരുങ്ങുമ്പോള്‍, പുല്‍ക്കാടിന് നടുവില്‍ കിളികളുടെ കാഷ്ഠവും ഏറ്റ് അവഗണിക്കപ്പെട്ട് മറ്റൊരു ലീഡര്‍ പ്രതിമ. പൊതുമരാമത്ത് വകുപ്പിന്‍െറ അധീനതയിലുള്ള ടൗണ്‍ഹാള്‍ അങ്കണത്തില്‍ പൂന്തോട്ടത്തിന് നടുവിലാണ് കെ. കരുണാകരന്‍െറ പൂര്‍ണാകായ പ്രതിമ സ്ഥാപിച്ചിരുന്നത്. എന്നാല്‍, പുല്ലുനിറഞ്ഞും വൃത്തിഹീനവുമായി പൂന്തോട്ടമെന്ന് വിളിക്കാനാവാത്ത വിധം പുല്‍ക്കാടായി മാറി. അനാഥവും അവഗണിക്കപ്പെട്ട നിലയിലുമാണ് ഇവിടെ ഇപ്പോള്‍ ലീഡര്‍. തന്ത്രങ്ങള്‍ മെനയുന്ന കാലത്തും, അവസാന കാലത്തും അനുചരവൃന്ദം വിടാതെയുണ്ടായിരുന്നു ലീഡര്‍ക്ക്. എന്നാല്‍, പൊരിവെയിലത്തും തലയില്‍ വന്നിരുന്ന് കാഷ്ഠിച്ച് പോകുന്ന പക്ഷികളാണ് ടൗണ്‍ഹാള്‍ അങ്കണത്തിലെ ലീഡര്‍ പ്രതിമക്ക് കൂട്ട്. പ്രതിമക്ക് ലീഡറുടെ ഛായയില്ളെന്ന ആക്ഷേപമുയര്‍ത്തി കെ. മുരളീധരനും പത്മജയും രംഗത്തുവന്ന് വിവാദത്തിനിടെ, രാവിലെ ഏഴിനാണ് മുഖ്യമന്ത്രി അനാച്ഛാദനം നടത്തിയത്. ടൗണ്‍ഹാളില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതി ഭരിക്കുന്ന പബ്ളിക് ലൈബ്രറിയുടെ മുന്നിലാണ് ലീഡറുടെ പ്രതിമക്ക് അവഗണന. പൊതുമരാമത്ത് വകുപ്പിന്‍െറ അധീനതയിലുള്ളതാണ് കോമ്പൗണ്ടെന്നും ശുചീകരണമുള്‍പ്പെടെയുള്ളവ പൊതുമരാമത്താണ് നടത്തേണ്ടതെന്നാണ് ഇവരുടെ വാദം. ഇതിനിടെയാണ് കോര്‍പറേഷന്‍ ചെലവില്‍ പടിഞ്ഞാറെ കോട്ടയില്‍ ലീഡറുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നത്. കണ്ണൂരില്‍ നിന്ന് വഴി നീളെ സ്വീകരണങ്ങളുമായി ശനിയാഴ്ച തൃശൂരിലത്തെി. 19നാണ് സ്ഥാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.