ലാബ് പ്രവര്‍ത്തന ദിനം കുറക്കുന്നു; പ്രതിഷേധവുമായി ക്ഷീര കര്‍ഷകര്‍

അന്തിക്കാട്: വെറ്ററിനറി ക്ളിനിക്കിലെ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആഴ്ചയില്‍ രണ്ടുദിവസം മാത്രം ഒതുക്കാന്‍ തീരുമാനം. നിലവില്‍ ആറുദിവസം പ്രവര്‍ത്തിക്കുന്ന ലാബ് പ്രവര്‍ത്തനമാണ് വെട്ടിച്ചുരുക്കുന്നത്. ലാബിന്‍െറ പ്രവര്‍ത്തനം ആഴ്ചയില്‍ രണ്ട് ദിവസമാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കി. ക്ഷീര കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസും സി.പി.എമ്മും രംഗത്ത് എത്തിക്കഴിഞ്ഞു. ലാബിന്‍െറ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പ്രവര്‍ത്തന ദിവസം വെട്ടിക്കുറച്ചതെന്ന് സി.പി.എം അന്തിക്കാട് ലോക്കല്‍ സെക്രട്ടറി എ.വി. ശ്രീവത്സന്‍ ആരോപിച്ചു. നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തനം ആഴ്ചയില്‍ എല്ലാ ദിവസവുമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. അന്തിക്കാട് കൃഷി ഓഫിസില്‍ കൃഷി ഓഫിസറെ ഉടന്‍ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് വി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇ. രമേശന്‍, വി.ബി. ലിബീഷ്, പി.എ. ബദറുദ്ദീന്‍, ഇയ്യുണ്ണി മാളിയേക്കല്‍, രഘു നല്ലയില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.