തൃശൂര്‍: മനസ്സമ്മതത്തിനായി ജോലി സ്ഥലത്തുനിന്നും നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വീട്ടിലത്തെിയില്ളെന്ന് പരാതി. ഈ മാസം ഏഴിന് മനസ്സമ്മതം നടക്കേണ്ട കരുതുകുളങ്ങര ജോസിന്‍െറ മകന്‍ ജോബി ജോസിനെയാണ് (33) മുംബൈയില്‍ നിന്ന് തൃശൂര്‍ക്കുള്ള തീവണ്ടി യാത്രക്കിടെ കാണാതായത്. കഴിഞ്ഞമാസം 23നാണ് ജോബി മുംബൈയില്‍നിന്ന് പുറപ്പെട്ടത്. പിറ്റേന്ന് തൃശൂരില്‍ എത്തേണ്ടതായിരുന്നു. ജോബി എത്താത്തതിനെ തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്റ്റേഷനിലും തൃശൂര്‍ റെയില്‍വേ പൊലീസിലും 25ന് തന്നെ വീട്ടുകാര്‍ പരാതി നല്‍കി. പത്തുവര്‍ഷമായി മുംബൈയിലെ മലാഡ് വെസ്റ്റിലെ ‘മോഡല്‍ ഡൈ’ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജോബി. പരാതിയില്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ളെന്നും ഇപ്പോള്‍, ഓണം കഴിഞ്ഞ ശേഷം മാത്രമാണ് അന്വേഷണം തുടങ്ങിയതെന്നും വീട്ടുകാര്‍ പറയുന്നു. ഗീതാഗോപി എം.എല്‍.എ മുഖേന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. നേത്രാവതി ട്രെയിനില്‍ കയറുന്നതിന് മുമ്പ് വീട്ടുകാരുമായി ജോബി ഫോണില്‍ സംസാരിച്ചിരുന്നത്രേ. ജോബിക്കൊപ്പം ജോലി ചെയ്യുന്ന ഷിജോ അതേ ട്രെയിനില്‍ യാത്രചെയ്തിരുന്നു. തൃശൂരില്‍ ഇറങ്ങിയ ശേഷം ജോബിയെ കണ്ടില്ളെന്നും ഷിജോ പറഞ്ഞതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ജോബിയുടെ വിവാഹം ഈമാസം 20ന് നടത്താനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.