പണിമുടക്ക് പൂര്‍ണം; ജില്ല നിശ്ചലം

തൃശൂര്‍: തൊഴില്‍നിയമ ഭേദഗതി നീക്കം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 10 തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. പണിമുടക്ക് ഹര്‍ത്താലിന്‍െറ പ്രതീതിയുണര്‍ത്തി. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും നിശ്ചലമായി. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. റെയില്‍വേയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഓട്ടോ സര്‍വീസും നടത്തി. ഇരുചക്ര വാഹനങ്ങള്‍ പോലും അപൂര്‍വമായാണ് നിരത്തില്‍ ഇറങ്ങിയത്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. കലക്ടറേറ്റില്‍ പത്ത് ശതമാനത്തില്‍ താഴെ ജീവനക്കാരാണ് എത്തിയത്. ആറ് താലൂക്ക് ആസ്ഥാനങ്ങളിലും മിനി സിവില്‍ സ്റ്റേഷനുകളിലും തൃശൂര്‍ കോര്‍പറേഷനിലും നാമമാത്രമായി മാത്രമാണ് ജീവനക്കാര്‍ ജോലിക്കത്തെിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. തൃശൂര്‍ സി.എം.എസ് സ്കൂളിന് മുന്നില്‍ നിന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് വൈകീട്ട് അഞ്ച് വരെ തൊഴിലാളികള്‍ സത്യഗ്രഹമനുഷ്ഠിച്ചു. കോര്‍പറേഷന് മുന്നില്‍ നടന്ന സത്യഗ്രഹം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ സെക്രട്ടറി ഐ.എ. റപ്പായി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് വി.എം. രാധാകൃഷ്ണന്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ്, എന്‍. മാധവന്‍കുട്ടി, ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍റ് എം.കെ. തങ്കപ്പന്‍, ടി.യു.സി.സി ജില്ലാ കമ്മിറ്റിയംഗം കെ.ബി. രതീഷ്, കെ.ടി.യു.സി ജില്ലാ സെക്രട്ടറി പോള്‍ എം.ചാക്കോ, എച്ച്.എം.കെ.പി നേതാവ് പി.കെ. കൃഷ്ണന്‍, ബെഫി സംസ്ഥാന കമ്മിറ്റിയംഗം എന്‍. സുരേഷ്, ഡോക്യുമെന്‍റ് റൈറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.ജി. പരമന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് കെ.എഫ്. ഡേവിസ്, എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി എം.ആര്‍. ഭൂപേശ്, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് സി.പി.ഐ സംസ്ഥാന എക്സി. അംഗം കെ. രാജന്‍, ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ഷാജന്‍, ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്‍റ് പി. രാമന്‍ മേനോന്‍, യു.പി. ജോസഫ്, കെ.വി. ഹരിദാസ്(സി.ഐ.ടി.യു), എ.ഐ.ടി.യു.സി മണ്ഡലം കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം. രാധാകൃഷ്ണന്‍, ടി.വി. രാമചന്ദ്രന്‍, കെ. സത്യനാഥന്‍ (എ.ഐ.ബി.ഇ.എ), ടി. നരേന്ദ്രന്‍ (ബെഫി), പി.കെ. ശ്രീരാജ്കുമാര്‍, ജഗജിത്ത് സിങ് (ജോയന്‍റ് കൗണ്‍സില്‍), പി.ആര്‍. രമേഷ് (എന്‍.ജി.ഒ യൂനിയന്‍), ഡോ.കെ. വിവേക്, ഡോ.അരുണ്‍ റാഫേല്‍ (കെ.ജി.ഒ.എഫ്), ഡോ.യു. സലില്‍ (കെ.ജി.ഒ.എ), ജോണ്‍സണ്‍ ആവോക്കാരന്‍ (എഫ്.എന്‍.ടി.ഒ), എ.സി. വര്‍ഗീസ് (എ.കെ.എസ്.ടി.യു), കെ.ജി. ജയകൃഷ്ണന്‍ (ടി.യു.സി.ഐ), എ.എസ്. രാധാകൃഷ്ണന്‍ (എച്ച്.എം.കെ.പി) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റെയില്‍വേ ജീവനക്കാര്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. കേരള എന്‍.ജി.ഒ അസോസിയേഷന്‍ അംഗങ്ങള്‍ പണിമുടക്കി തൃശൂര്‍ ഗവ. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിന്ന് സ്പീഡ് പോസ്റ്റോഫിസിന് മുന്നിലേക്ക് പ്രകടനം നടത്തി. കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ തൃശൂരില്‍ പ്രകടനം നടത്തി. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് വി.എം. രാധാകൃഷ്ണന്‍ അഭിവാദ്യം ചെയ്തു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി കെ.സി. അനില്‍കുമാര്‍, സന്തോഷ് ജോണ്‍ തൂവല്‍, കെ.എന്‍. സനില്‍, ജോയ് എം. മണ്ണൂര്‍, പി.പി. സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒല്ലൂരില്‍ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി. പോള്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് കണ്ടംകുളത്തി, ബാബു തച്ചനാടന്‍, കെ.കെ. സനോജ്, കെ.എസ്. സന്തോഷ്, മോഹനന്‍, കെ.കെ. ജോണി എന്നിവര്‍ സംസാരിച്ചു. ടി.വി. ദിവാകരന്‍ സ്വഗതവും പി.പി. ഡാന്‍റസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.