ചാവക്കാട്: രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര സ്ഥാപനങ്ങളും പാതയോരത്ത് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കി തുടങ്ങി. ചാവക്കാട് പൊലീസിന്‍െറ നേതൃത്വത്തിലാണ് ഫ്ളക്സ് ബോര്‍ഡുകളും മറ്റു പരസ്യങ്ങളും മാറ്റുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ കക്ഷിനേതാക്കളെ വിളിച്ച് ബോര്‍ഡുകള്‍ നീക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പലരും അഴിച്ചുമാറ്റിയിരുന്നു. ബാക്കിയുള്ളവയാണ് പൊലീസ് മാറ്റിയത്. ചാവക്കാട്, വടക്കേക്കാട് സ്റ്റേഷന്‍ പരിധികളില്‍ റോഡ് വക്കില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പൊലീസ് മാര്‍ഗ നിര്‍ദേശങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി, ടെലിഫോണ്‍ കാലുകളില്‍ ഒരു കാരണവശാലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പടെയുള്ള സംഘടനകളുടെ പരിപാടികള്‍ക്ക് നാല് ദിവസം മുമ്പ് മാത്രം പരസ്യങ്ങള്‍ വെക്കാം. പരിപാടി കഴിഞ്ഞയുടന്‍ എടുത്തുമാറ്റണം. ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണാണ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എസ്.ഐ അനൂപ് മോന്‍. അഡീഷനല്‍ എസ്.ഐ എം. ഗോവിന്ദന്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ബോഡുകള്‍ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.