തൃശൂര്‍: തിരുവത്ര എ.സി. ഹനീഫ വധക്കേസിലെ ഗൂഢാലോചനക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്റര്‍. ഡി.സി.സി ഓഫിസിന് മുന്നിലെ മതിലിലും നഗരത്തിലുമാണ് വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്’ എന്നും പോസ്റ്ററിലുണ്ട്. ഗ്രൂപ് വൈരത്തത്തെുടര്‍ന്നാണ് എ ഗ്രൂപ്പുകാരനായ ഹനീഫ കൊല്ലപ്പെട്ടതെന്നും ഐ ഗ്രൂപ്പുകാരനായ ഗോപപ്രതാപനും മന്ത്രി സി.എന്‍. ബാലകൃഷ്ണനും ഗൂഢാലോചന നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഗോപപ്രതാപനെ കെ.പി.സി.സി സസ്പെന്‍ഡ് ചെയ്യുകയും ഗോപപ്രതാപന്‍ പ്രസിഡന്‍റായ ഗുരുവായൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചയുണ്ടെന്ന് കാണിച്ച് ഹനീഫയുടെ ഉമ്മ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഗ്രൂപ്പിന്‍െറ ആളല്ളെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നുമാണ് സി.എന്‍. ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ജില്ലയിലുണ്ടായിട്ടും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇതുവരെ ഹനീഫയുടെ വീട് സന്ദര്‍ശിച്ചിട്ടില്ല. ഇതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, എ ഗ്രൂപ്പാണ് പോസ്റ്ററിന് പിന്നിലെന്ന് ഐ ഗ്രൂപ് നേതാക്കള്‍ പറയുന്നു. വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെ ആക്രമിക്കുന്നതിന് പകരം എ ഗ്രൂപ് തങ്ങളെ നേരിടാനിറങ്ങുന്നതില്‍ ഐ ഗ്രൂപ് പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.