ശിക്ഷ വിധിച്ചശേഷം ഒളിവില്‍പോയ പ്രതികള്‍ അറസ്റ്റില്‍

ചാവക്കാട്: ഹൈകോടതി ശിക്ഷിച്ച ശേഷം ഒളിവില്‍ പോയ മൂന്ന് പ്രതികളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മുനക്കക്കടവ് സ്വദേശികളായ പള്ളത്ത് ഷാഹു (63), മകന്‍ ആല്യേമുണ്ണി (32), പൊന്നാരാക്കാരന്‍ വീട്ടില്‍ കാദര്‍മോന്‍ (53) എന്നിവരെയാണ് ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുനക്കക്കടവ് പുത്തന്‍പുരയില്‍ മൊയ്തീന്‍ കുഞ്ഞിയെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസിലാണ് ഇവര്‍ക്കെതിരെ വിധി.കേസിലെ അഞ്ച് പ്രതികളില്‍ രണ്ടുപേരെ കൂടി പിടകൂടാനുണ്ട്. ചെമ്പന്‍ മജീദ്, പള്ളത്ത് മുഹമ്മദ് എന്നിവര്‍ ഒളിവിലാണ്. പള്ളത്ത് മുഹമ്മദ് ഗള്‍ഫിലാണിപ്പോള്‍. ആറുമാസം മുമ്പാണ് അഞ്ച് പ്രതികള്‍ക്കും മൂന്നുമാസം വീതം തടവും 25,000 രൂപ വീതം പിഴയടക്കാനും വിധിച്ചത്. 1998ലാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് കോടതി നല്‍കിയ ശിക്ഷക്കെതിരെ ജില്ലാ കോടിതിയിലും ഹൈകോടതിയിലും അപ്പീല്‍ പോയിരുന്നു. ചാവക്കാട് കോടതിയുടെ ശിക്ഷ ജില്ലാ കോടതി ഇളവ് നല്‍കിയിരുന്നു. എസ്.ഐ അനൂപ്മോന്‍, എ.എസ്.ഐ അനില്‍ മാത്യു സി.പി.ഒമാരായ ലോഫിരാജ്, ശ്യാംകുമാര്‍, വേണു, സുധീര്‍ എന്നിവരും അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.