തൃശൂര്‍: റൂറല്‍ എസ്.പിയായി കാര്‍ത്തികിന്‍െറ നിയമനവും വിവാദത്തിലേക്ക്. എ ഗ്രൂപ് സമ്മര്‍ദവും സമീപകാല കൊലപാതകങ്ങളും അക്രമങ്ങളുമാണ് എസ്.പി എന്‍. വിജയകുമാറിന്‍െറ സ്ഥാനചലനത്തിന് കാരണമായതെങ്കില്‍ കൈക്കൂലി ഉള്‍പ്പെടെയുള്ളവയില്‍ കാര്‍ത്തിക് ആരോപണ വിധേയനാണെന്നാണ് ആക്ഷേപം. വിജയകുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട എ ഗ്രൂപ് തന്നെയാണ് കാര്‍ത്തികിന്‍െറ നിയമനത്തിലും അതൃപ്തി പ്രകടിപ്പിക്കുന്നത്. തൃശൂര്‍ സിറ്റിയില്‍ അസി. കമീഷണറായിരിക്കെ കാര്‍ത്തികിനെതിരെ പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് ഗവര്‍ണറുടെ എ.ഡി.സിയായി നിയമിച്ചത്. വീണ്ടും തൃശൂര്‍ റൂറല്‍ എസ്.പിയായി വരുന്നത് വലിയ ആക്ഷേപത്തിന് വഴിവെക്കുമെന്ന് എ ഗ്രൂപ് ചൂണ്ടിക്കാട്ടുന്നു. കാര്‍ത്തികിനോട് എതിര്‍പ്പുള്ളവര്‍ പൊലീസ് സേനയിലുമുണ്ട്. അസി. കമീഷണറായിരിക്കെ കീഴുദ്യോഗസ്ഥരോടുള്ള പെരുമാറ്റത്തെക്കുറിച്ച് ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു. കാര്‍ത്തികിനെ വീണ്ടും തൃശൂരിലേക്ക് വിടുന്നതില്‍ ഡി.ജി.പിക്കും താല്‍പര്യമില്ളെന്നാണ് അറിയുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിജയകുമാറിനെ മാറ്റാനും കാര്‍ത്തികിനെ നിയമിക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിര്‍ദേശിച്ചത്. കാര്‍ത്തികിന്‍െറ നിയമനത്തിന് സമ്മര്‍ദം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.