സഹോദരിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സഹോദരന്മാര്‍ അറസ്റ്റില്‍

ചാവക്കാട്: സഹോദരിയെയും ഭര്‍ത്താവിനെയും ആക്രമിച്ചതിന് സഹോദരന്മാരായ എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ കല്ലയില്‍ വീട്ടില്‍ ഫസലുല്‍ ഹഖ് (45), ഇയാളുടെ സഹോദരന്‍ ഫിറോസ് (40) എന്നിവരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ ചങ്ങാടം റോഡില്‍ കല്ലയില്‍ ബുഷറ (35), ഭര്‍ത്താവ് മണികണ്ഠന്‍ എന്ന സുമേഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവത്തെ പറ്റി ചാവക്കാട് പൊലീസ് പറയുന്നതിങ്ങനെ. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ബുഷറയും സുമേഷും ഒരു മാസം മുമ്പ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായത്. ബുഷറക്ക് മറ്റൊരു വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ഈ കുട്ടിയുടെ വിദ്യാഭ്യാസാവശ്യത്തിന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമെടുക്കാന്‍ എത്തിയതായിരുന്നു സുമേഷും ബുഷറയും. ഈ സമയം യുവതിയുടെ സഹോദരന്‍മാരായ ഫസലുല്‍ ഹഖ്, ഫിറോസ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. യുവതി വീട് വിട്ടറങ്ങിപ്പോയതില്‍ പിന്നെ ആദ്യമാണ് തിരിച്ചത്തെുന്നത്. സഹോദരങ്ങളുടെ കുത്തേറ്റ് സുമേഷിന്‍െറ കൈക്കാണ് പരിക്കേറ്റത്. യുവതിക്കും മര്‍ദനമേറ്റതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.