പാവറട്ടി: വിവാഹത്തലേന്ന് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ വരനെയും സുഹൃത്തിനെയും പൊലീസ് മര്‍ദിച്ചതായി പരാതി. വരന്‍ പൂവ്വത്തൂര്‍ മുള്ളന്തറ അറക്കല്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ അഷ്ക്കര്‍ (27) സുഹൃത്ത് കോട്ടപ്പടി കപ്പിയൂര്‍ പള്ളത്ത് കട്ടേപറമ്പില്‍ മുഹമ്മദിന്‍െറ മകന്‍ ഇസ്മായില്‍ (35) എന്നിവരെയാണ് പാവറട്ടി പൊലീസ് മര്‍ദിച്ചത്. ഇവരെ പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. അഷ്ക്കറിന്‍െറ വീട്ടില്‍ വിവാഹത്തലേന്ന് ചടങ്ങുകള്‍ കഴിഞ്ഞ് രാത്രി 11ന് സുഹൃത്തിനെ കോട്ടപ്പടിയിലെ വീട്ടിലേക്ക് കൊണ്ട്പോകുന്നതിനിടെ പാവറട്ടി കാശ്മീര്‍ റോഡിന് സമീപം വെച്ചാണ് സംഭവം. ഫോണ്‍ വന്നതിനാല്‍ ബൈക് നിര്‍ത്തി അഷ്ക്കര്‍ സംസാരിക്കുന്നതിനിടെ ജീപ്പിലത്തെിയ എസ്.ഐ സതീശന്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ ബൈക്കില്‍ ചാരി നിന്നിരുന്ന ഇസ്മായിലിനോട് തട്ടിക്കയറുകയും ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്തത്രേ. എന്നാല്‍, ബൈക്ക് ഓടിക്കുന്നത് താനല്ളെന്നും അഷ്ക്കറാണെന്നും പറഞ്ഞെങ്കിലും അനില്‍ നെഞ്ചത്ത് മര്‍ദിച്ചതായി പറയുന്നു. അഷ്ക്കറിനെ വലിച്ചിഴച്ച് ജീപ്പില്‍ കൊണ്ടിടുകയും ചെയ്തു. സ്റ്റേഷനില്‍ വച്ചും മര്‍ദിച്ചതായി പറഞ്ഞു. തളര്‍ച്ച അനുഭവപ്പെട്ട ഇവരെ വിവരമറിഞ്ഞ് എത്തിയ സുഹൃത്തുക്കള്‍ പാവറട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഷ്ക്കര്‍ വ്യാഴാഴ്ച ഡോക്ടറുടെ അനുമതി വാങ്ങി മണ്ഡപത്തിലത്തെി താലികെട്ടി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, സി.ഐ, പാവറട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ എന്നിവര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.