തൃശൂര്‍: ‘ശോഭാ സിറ്റിയിലെ സെക്യൂരിറ്റി കാബിനില്‍ നിന്നും അടര്‍ന്ന് വീണ ചില്ലുപാളിയെടുത്ത് നിസാമിന്‍െറ പിറകെ ചന്ദ്രബോസ് ഓടുകയായിരുന്നില്ളേ..?’ -പ്രതിഭാഗം അഭിഭാഷകന്‍െറ ചോദ്യം തീരും മുമ്പ് അല്ളെന്ന് അനൂപിന്‍െറ ഉത്തരമത്തെി. ചന്ദ്രബോസ് കൊലക്കേസിലെ ആദ്യ ദൃക്സാക്ഷി അനൂപിനെ തളക്കാനുള്ള പ്രതിഭാഗത്തിന്‍െറ ശ്രമമായിരുന്നു ഈ കേസിന്‍െറ വിസ്താരത്തിന്‍െറ നാലാംനാള്‍ കോടതിയിലുണ്ടായത്. പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരവും പ്രോസിക്യൂഷന്‍െറ പുനര്‍വിചാരണയും കഴിഞ്ഞതോടെ നാല് നാള്‍ നീണ്ട അനൂപിന്‍െറ വിചാരണ പൂര്‍ത്തിയായി. വെള്ളിയാഴ്ച കേസിലെ രണ്ടാം ദൃക്സാക്ഷി അജീഷിന്‍െറ വിസ്താരം തുടങ്ങും. വ്യാഴാഴ്ച രാവിലെ തുടങ്ങിയ വിസ്താരത്തില്‍, സംഭവത്തിന് മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് തിരിച്ചും മറിച്ചും ചോദിച്ച് മറുപടി അനുകൂലമാക്കാനുളള ശ്രമത്തിലായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍. കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയ അനൂപില്‍ നിന്ന് പ്രോസിക്യൂഷന്‍ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതൊന്നും പ്രതിഭാഗത്തിന് ലഭിച്ചില്ല. ഉച്ചകഴിഞ്ഞായിരുന്നു കേസിന്‍െറ ഗതി തിരിച്ചുവിടാനുള്ള പ്രതിഭാഗത്തിന്‍െറ ശ്രമം. നിസാം കാറുമായി ഗേറ്റില്‍ എത്തിയപ്പോള്‍ ചന്ദ്രബോസ് നിസാമിനോട് തിരിച്ചറിയില്‍ രേഖ ചോദിച്ചില്ളേ, കയര്‍ത്ത് സംസാരിച്ചില്ളേ, ജനല്‍പാളി ഇളകി വീണ് കിടന്നിരുന്ന സെക്യൂരിറ്റി കാബിനില്‍ കയറിയ നിസാമും ചന്ദ്രബോസും പുറത്തേക്ക് വീഴുകയായിരുന്നില്ളേ, പൊട്ടിക്കിടന്ന ചില്ലുമായി ബോസ് നിസാമിന് പിറകേ ഓടുകയായിരുന്നില്ളേ.. എന്നിങ്ങനെ കുറ്റപത്രത്തില്‍ വിവരിക്കുന്നതിന്‍െറ നേരെപറയുന്നതിന് വിപരീതമായിട്ടായിരുന്നു പ്രതിഭാഗത്തിന്‍െറ വിസ്താരം. അങ്ങനെയല്ളെന്ന് അനൂപ് മറുപടിനല്‍കി. ആദ്യ ദിനത്തില്‍ പറഞ്ഞ മൊഴി അടുത്ത ദിവസം തിരുത്തിയത് പൊലീസിന്‍െറ പ്രേരണ കാരണമല്ളേ എന്ന ചോദ്യത്തിന് അല്ളെന്ന് അനൂപ് മറുപടി നല്‍കി. റസാഖ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് കളവല്ളേയെന്ന് ചോദിച്ചപ്പോള്‍ താന്‍ മുമ്പൊരിക്കലും റസാഖ് എന്നയാളെ കണ്ടിട്ടില്ളെന്നും തന്നെ പരിചയപ്പെടാന്‍ എത്തിയപ്പോള്‍ പറഞ്ഞ പേരാണ് റസാഖെന്നും കോടതിയില്‍ അനൂപ് വ്യക്തമാക്കി. ആദ്യമൊഴിയിലേക്ക് മടങ്ങിയ അനൂപിനെ കോടതി വളപ്പില്‍ മാലയിട്ട് സ്വീകരിച്ചത് മൊഴി മാറാനുള്ള പൊലീസിന്‍െറ പ്രേരണയുടെ ഭാഗമാണെന്ന് വാദിച്ച പ്രതിഭാഗം അതിന് തെളിവായി മാധ്യമ വാര്‍ത്തകളും അവതരിപ്പിച്ചു. ഇത് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. തങ്ങള്‍ക്ക് ഇഷ്ടമാകുന്നത് സ്വീകരിക്കുകയും അല്ലാത്തത് എതിര്‍ക്കുകയും ചെയ്യുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. നിസാം ഷൂ ഇട്ട കാലുകൊണ്ട് ചന്ദ്രബോസിന്‍െറ നെഞ്ചത്ത് ചവിട്ടുന്നതും മുഖത്ത് അടിക്കുന്നതും താനും അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ ബേബിയും നേരിട്ട് കണ്ടിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരത്തിനു ശേഷം സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു ചില ചോദ്യങ്ങളിലെ സംശയദൂരീകരണവും വ്യക്തതയും വരുത്തി പുനര്‍ വിചാരണ അവസാനിപ്പിച്ചു. വൈകീട്ട് കോടതി സമയം കഴിഞ്ഞ് ഇരുപത് മിനിറ്റോളം എടുത്താണ് അനൂപിന്‍െറ വിസ്താരം പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.