ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച ആറുപേര്‍ക്കെതിരെ കേസ്

ചാവക്കാട്: പാര്‍ക്കിങ് തര്‍ക്കത്തിന്‍െറ പേരില്‍ ചാവക്കാട് ടാക്സി കോണ്‍ട്രാക്റ്റ് ഗാരേജ് ഡ്രൈവേഴ്സ് സഹായ സമിതിയുടെ ചെയര്‍മാനും ആംബുലന്‍സ് ഡ്രൈവറുമായ ബ്ളാങ്ങാട് പുതുവീട്ടില്‍ നിഷാദിനെ (38) ഒരു സംഘം മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ വട്ടേക്കാട് മഞ്ഞില്‍ അബ്ദുറഹ്മാന്‍ (28), കറുകമാട് കെട്ടുങ്ങല്‍ ഫയാസ് (34), ഒരുമനയൂര്‍ ഒറ്റത്തെങ്ങ് രഞ്ജിത് (28), വഞ്ചിക്കടവ് ഹക്കീം (26) ചക്കംകണ്ടം അറക്കല്‍ മുനീര്‍ (30), ബ്ളാങ്ങാട് ചുങ്കത്ത് ഉണ്ണികൃഷ്ണന്‍ (29) തുടങ്ങിയ ആറുപേര്‍ക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ബുധനാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. ചാവക്കാട് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കു പുറമെ ഗുരുവായൂരിലെ ചില ടെമ്പോട്രാവലറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് രാവിലെ നിഷാദ് ചോദ്യം ചെയ്തിരുന്നു. ഇതിന്‍െറ വൈരാഗ്യം മൂലം രാത്രി നാല് ടെമ്പോ ട്രാവലറുകളിലായി എത്തിയ സംഘം നിഷാദിനെ ആക്രമിച്ചു എന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.