ദേശീയപാതയില്‍ വാഹനാപകടം: ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

വാടാനപ്പള്ളി: ദേശീയപാത ഏത്തായ്യില്‍ വൈദ്യുതി പോസ്റ്റുമായി നിറുത്തിയിട്ട ലോറിയുടെ പിറകിലിടിച്ച് ലോറിഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. നിറുത്തിയിട്ട ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റു. നിറുത്തിയിട്ട ലോറിയിലെ വൈദ്യുതി പോസ്റ്റിന്‍െറ ഒരു ഭാഗം പിറകില്‍ വന്ന ലോറിയില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റിന്‍െറ മറുഭാഗം അതേ ലോറിയില്‍ തുളച്ചുകയറി. ഇരു ലോറികളുടെ ഡ്രൈവര്‍മാരായ തലോര്‍ പനംകുളത്ത് വറീതിന്‍െറ മകന്‍ ജോസ്, കോഴിക്കോട് അരയശേരി ജോര്‍ജിന്‍െറ മകന്‍ ജോണ്‍സണ്‍ (53) എന്നിവര്‍ക്കാണ് പരിക്ക്. പുറകില്‍ വന്ന ലോറി ഡ്രൈവര്‍ ജോസിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും വാടാനപ്പള്ളി ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.10ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറികള്‍ തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.