കുന്നംകുളം: കുന്നംകുളം താലൂക്കാശുപത്രിയില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി ആക്ഷേപം. ഇ.എന്‍.ടി ഡോക്ടറെ കാണാന്‍ രോഗികള്‍ക്ക് ദിവസങ്ങളായി സാധിക്കുന്നില്ളെന്നാണ് പരാതി. നിരവധി രോഗികളാണ് ആശുപത്രിയിലത്തെി ദിവസേന നിരാശരായി മടങ്ങുന്നത്. ചെവിക്ക് നീര് വന്ന രോഗി ഡോക്ടറുടെ സഹായമില്ലാതെ ദിവസങ്ങളായി അലച്ചലിലാണ്. ഒ.പിയില്‍ ടിക്കറ്റ് എടുത്ത രോഗികളില്‍ പലര്‍ക്കും ഇ.എന്‍.ടി ഡോക്ടറുടെ സേവനം കഴിഞ്ഞ നാല് ദിവസമായി ലഭിക്കുന്നില്ല. നഗരസഭ പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന താലൂക്കാശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിസ്സംഗതയാണ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്. പല ഡോക്ടര്‍മാരെയും കാണാന്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ട അവസ്ഥയാണ്. ജോലിസമയത്ത് ഇ.എന്‍.ടി ഡോക്ടര്‍ ഇല്ലാത്തത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഒറ്റപ്പിലാവ് വലിയറ വീട്ടില്‍ അനീഷ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.