സ്റ്റുഡന്‍റ് പൊലീസിന്‍െറ സേവനം പാലിയേറ്റിവ് രംഗത്തേക്ക്

ചേലക്കര: മായന്നൂര്‍ സെന്‍റ്.തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍െറ സേവനം സാന്ത്വന - പരിപാലന രംഗത്തേക്കും വ്യാപിപ്പിക്കുന്നു. മാറാരോഗികളായ 90 പേരെ സാന്ത്വനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് വിദ്യാര്‍ഥികള്‍ .കൊണ്ടാഴി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായാണ് തൊണ്ണൂറ് വീടുകള്‍. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ , സംസ്ഥാന ആരോഗ്യ വകുപ്പ് , ആശാ പ്രവര്‍ത്തകര്‍ , എസ്.പി.സി. എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്. ദേശീയ ആരോഗ്യമിഷന്‍െറ നഴ്സുമാര്‍, കൊണ്ടാഴി ഹെല്‍ത്ത് സെന്‍ററിലെഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, ഫിസിയോ തെറപ്പിസ്റ്റ്, മറ്റ് ടെക്നീഷ്യന്മാര്‍ എന്നിവരുള്‍പ്പെടുന്ന ഓരോ ടീമിനോടൊപ്പം മായന്നൂര്‍ സെന്‍റ് തോമസ് സ്കൂളിലെ എസ്.പി.സി കേഡറ്റുകളും ഉണ്ടാകും. വിദ്യാര്‍ഥികളില്‍ സേവനമനോഭാവവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തനം കൊണ്ടാകുമെന്ന് പ്രധാനാധ്യാപകന്‍ എം.പീതാംബരന്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കായി രണ്ടുദിവസത്തെ ശില്‍പശാല ഉണ്ടായിരുന്നു. എന്‍.ആര്‍.എച്ച്.എം,കൊണ്ടാഴി ഹെല്‍ത്ത് സെന്‍റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്.പി.സി. പങ്കാളിത്വത്തോടെയുള്ള പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ആരോഗ്യമിഷന്‍ കോഓഡിനേറ്റര്‍ ടി.എസ്. മായാദാസ് നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ എം.പീതാംബരന്‍ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സന്‍ ബാലരാമന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെല്‍വി വര്‍ഗീസ്, സി .സുഷമ, പി.ജെ.ജോണ്‍, പി.എ.ബീന, എല്‍.രാധാകൃഷ്ണന്‍, കെ.കെ. വല്‍സല, എന്‍.എസ്.കിങ്സ്ലി എന്നിവര്‍ ക്ളാസ് എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.