വടക്കേക്കാട് കവര്‍ച്ച: പ്രതികളെ കുറിച്ച് സൂചന ലഭിച്ചു –ഡിവൈ.എസ്.പി

കുന്നംകുളം: വടക്കേക്കാട് വീട് കുത്തിത്തുറന്ന് 500 പവന്‍ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കവര്‍ന്ന കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് കുന്നംകുളം ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസ്. കേസില്‍ കുറ്റമറ്റ അന്വേഷണമാണ് നടത്തുന്നതെന്നും കുന്നംകുളത്തെ പത്രപ്രവര്‍ത്തകകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ആവശ്യത്തിനുള്ള പൊലീസ് ഇപ്പോഴും ഇല്ല. 1980ല്‍ ഉണ്ടായിരുന്ന സാഹചര്യത്തിലുള്ള പൊലീസ് സംവിധാനമാണ് 35 വര്‍ഷം പിന്നിട്ടിട്ടും തുടരുന്നത്. പൊലീസിന്‍െറ ജോലി വര്‍ധിച്ചെങ്കിലും ആവശ്യമായ പൊലീസിന്‍െറ എണ്ണം വര്‍ധിപ്പിക്കാത്തത് പലപ്പോഴും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇലക്ഷന്‍െറ ഭാഗമായി സ്പെഷല്‍ പൊലീസിനെ നിയോഗിക്കും. അതിന് എസ്.പി.സി, എന്‍.സി.സി, റിട്ട. മിലിട്ടറി ഉദ്യോഗസ്ഥര്‍, റിട്ട. പൊലീസുകാര്‍ എന്നിവരുടെയും സഹായം തേടും. പൊതു മുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കടുത്ത നിലപാട് പൊലീസ് ഇനിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് സി. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.