യു.ഡി.എഫില്‍ തമ്മിലടി

തൃശൂര്‍: : വിമതനായി മത്സരിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന കെ.പി.സി.സി നിര്‍ദേശത്തിന് ജില്ലയിലെ കോണ്‍ഗ്രസുകാര്‍ കല്‍പിച്ചത് പുല്ലുവില. ജില്ലയിലെ തദ്ദേശഭരണ സ്്ഥാപനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചവരുടെ അവസാന പട്ടിക വന്നപ്പോള്‍ വിമതപ്പട കൊണ്ട് കോണ്‍ഗ്രസ് പൊറുതിമുട്ടി. വിമത ഭീഷണിക്കൊപ്പം വിമതര്‍ക്ക് ഒൗദ്യോഗിക ചിഹ്നം അനുവദിച്ചതും ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ചിഹ്നം നല്‍കിയതുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം യു.ഡി.എഫില്‍ കലഹം രൂക്ഷമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന കെ.പി.സി.സിയുടെ താക്കീത് അവഗണിച്ചാണ് ജില്ലയില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍മാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമതരായി മത്സരരംഗത്തുണ്ട്. തൃശൂര്‍ കോര്‍പറേഷനിലാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വിമതരുള്ളത്.ഒമ്പത് ഡിവിഷനില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ്, ഐ.എന്‍.ടി.യു.സി നേതാവ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നിവരടക്കമുള്ളവരാണ് വിമതരായി രംഗത്തുള്ളത്. രാമവര്‍മപുരം, ഗാന്ധിനഗര്‍, ചേറൂര്‍, പുതൂര്‍ക്കര, പടവരാട്, കൂര്‍ക്കഞ്ചേരി, ചിയ്യാരം സൗത്, ചേലക്കോട്ടുകര, കുട്ടനെല്ലൂര്‍, പൂത്തോള്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിമതരുള്ളത്. കൂര്‍ക്കഞ്ചേരിയില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച രാജലക്ഷ്മിക്ക് ചിഹ്നം അനുവദിക്കാതെ വിമതയായി നാമനിര്‍ദേശ പത്രിക നല്‍കിയ സി.എന്‍.അമ്പിളിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചത് തര്‍ക്കത്തിനിടയാക്കി. ഇവിടെ രാജലക്ഷ്മിക്ക് അനുകൂലമായ വിഭാഗവും, അമ്പിളിക്ക് അനുകൂലമായ വിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞ് ഡി.സി.സി ഓഫിസിലത്തെിവെല്ലുവിളി നടത്തി. രാമവര്‍മപുരത്ത് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂരിനെതിരെ ഐ.എന്‍.ടി.യു.സി നേതാവ് കെ.എസ്.ഗോപനാണ് വിമതന്‍. ഗാന്ധി നഗറില്‍ മേയര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്ന മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ അഡ്വ.സുബി ബാബുവിനെതിരെ നിലവിലെ കൗണ്‍സിലര്‍ കൂടിയായ പ്രഫ.അന്നം ജോണ്‍ പത്രിക നല്‍കിയത് ഡി.സി.സി നേതൃത്വത്തെ ഞെട്ടിച്ചു. ചേറൂരില്‍ കെ.എസ്. രാജനെതിരെ കോണ്‍ഗ്രസിന്‍െറ പ്രാദേശിക നേതാവ് കൂടിയായ ആലത്ത് ഗോപിയും, പുതൂര്‍ക്കരയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുവദിച്ച ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലര്‍ കൂടിയായ അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയും, ജോസ് പുതൂര്‍ക്കരയും വിമതരായി മത്സരിക്കുന്നുണ്ട്. ചേലക്കോട്ടുകരയില്‍ ടി.ആര്‍.സന്തോഷിനെതിരെ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവും കൗണ്‍സിലര്‍ കൂടിയായ കിരണ്‍ സി.ലാസറും, പടവരാട് കെ.എസ്.സന്തോഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷിജു മാളിയേക്കലും, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി.എ.ജോസഫും വിമതനാണ്. ഇതോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ വിയ്യത്ത് സന്തോഷ് അപരനായും മത്സര രംഗത്തുണ്ട്. ചിയ്യാരം സൗത്തില്‍ പി.എ.വര്‍ഗീസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുട്ടിറാഫിയും കുട്ടനെല്ലൂരില്‍ ജെയിംസ് പെല്ലിശേരിക്കെതിരെ വേലായുധനും മത്സരിക്കുന്നത്. അയോഗ്യതയും ഗ്രൂപ്പ് തര്‍ക്കവും മൂലം ഭരണം കയ്യാലപ്പുറത്തായ പാണഞ്ചേരി പഞ്ചായത്തില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായ മണ്ഡലം നേതാവിന് ഡി.സി.സിയുടെ വീഴ്ചയില്‍ കൈപ്പത്തി ചിഹ്നം ലഭിച്ചില്ല. ഗുരുവായൂര്‍ നഗരസഭയില്‍ മുന്‍ നഗരസഭാംഗമായ ശാന്തകുമാരി ടീച്ചര്‍ വിമതയായി മത്സരരംഗത്തുണ്ട്. ചാവക്കാട്-മൂന്ന്, ഇരിങ്ങാലക്കുട, ചാലക്കുടി നാല് വീതവും കോണ്‍ഗ്രസിന് വിമതരുണ്ട്. വടക്കാഞ്ചേരി നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ഥിക്കും, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല അഞ്ചാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും കൈപ്പത്തി ചിഹ്നം അനുവദിച്ചതിലും ഇരു പാര്‍ട്ടികളും രംഗത്തത്തെിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് പുതുക്കാട് ഡിവിഷനില്‍ മല്‍സരിക്കുന്ന ഡെല്‍ജിത്തിനെ മാറ്റി ഇവിടെ ജെയ്സണെ സ്ഥാനാര്‍ഥിയാക്കി. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെയും കലഹം തുടരുമ്പോഴാണ്, വിമതരും,ഘടകക്ഷികളുടെ സീറ്റ് കൈയേറിയെന്ന എരിവ് പകര്‍ന്ന പുതിയ തര്‍ക്കവുമത്തെുന്നത്. ഇടതുമുന്നണിയിലാകട്ടെ കോര്‍പറേഷന്‍ പരിധിയിലെ ഒരു ഡിവിഷനിലൊഴികെ ഒരിടത്തും വിമതരില്ല. പൂത്തോള്‍ ഡിവിഷനില്‍ അവസാന നിമിഷത്തില്‍ സ്ഥാനാര്‍ഥി പിന്‍വലിഞ്ഞ സി.പി.ഐ സ്ഥാനാര്‍ഥി റോയ് പോള്‍ മത്സരിക്കുന്നത് ഇവിടെ സി.എം.പി നേതാവ് പി.സുകുമാരനാണ് ഇടതുമുന്നണിയുടെ വിമതന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.