ചാവക്കാട്: ഹൈവേകളില്‍ രാത്രി ഡ്രൈവറുടെ കണ്ണിലേക്ക് ടോര്‍ച്ച് അടിച്ചും വളവുകളില്‍ നിന്ന് ചാടിവീണും പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന അകാരണമായ വാഹന പരിശോധന അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷനല്‍ യൂത്ത് ലീഗ് ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സി.ഷറഫുദ്ധീന്‍ ആവശ്യപ്പെട്ടു. ഹൈവേ പൊലീസിന്‍െറ രാത്രി സമയത്തെ പരിശോധനയാല്‍ രണ്ടു യുവാക്കളുടെ ജീവന്‍ പൊലിയാന്‍ കാരണമായത്. ഹൈവേയില്‍ യാത്രക്കാര്‍ക്ക് സംരക്ഷകരാകേണ്ട ഹൈവേ പൊലീസ് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വാഹന പരിശോധനക്കിടെയുള്ള അപകട മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ജംഷീര്‍ അലി ചിന്നക്കല്‍, നൗഷാദ് പി.എം കടപ്പുറം. മുഹ്സിന എടക്കഴിയൂര്‍ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.