ലോക പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ വിദ്യാര്‍ഥികളുടെ കൂട്ടനടത്തം

തൃശൂര്‍: ലോക പാലിയേറ്റിവ് കെയര്‍ ദിനാചരണത്തിന്‍െറ ഭാഗമായി നാഷനല്‍ സര്‍വിസ് സ്കീം, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, എന്‍.സി.സി, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ആല്‍ഫ പാലിയേറ്റിവ് കെയറിന്‍െറ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. രാവിലെ 10ന് തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍നിന്ന് ആരംഭിച്ച കൂട്ടനടത്തം ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ഫ്ളാഗ്ഓഫ് ചെയ്തു. സ്വരാജ് റൗണ്ട് ചുറ്റി വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള എണ്ണൂറോളം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. സെന്‍റ് തോമസ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. സി.എസ്. ബിനോയ്, കുട്ടനെല്ലൂര്‍ ഗവ. കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. സിജോ വര്‍ഗീസ്, ആല്‍ഫ പാലിയേറ്റിവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫിസര്‍ സുരേഷ് ശ്രീധരന്‍, കമ്യൂണിറ്റി റിലേഷന്‍സ് ഓഫിസര്‍ നീരജ കീരന്‍, നാഷനല്‍ സര്‍വിസ് സ്കീം, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടനെല്ലൂര്‍ ഗവ. കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ്മോബ് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.