ചാലക്കുടിയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും

ചാലക്കുടി: മഴയാരംഭിച്ചതോടെ ചാലക്കുടിയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പനി ബാധിച്ച് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച കുറ്റിക്കാട് സ്വദേശിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ചാലക്കുടി പള്ളിക്കനാലിന് സമീപം താമസിക്കുന്ന വ്യക്തിയിലാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ക്ക് അസുഖം പിടിപ്പെടാതിരിക്കാന്‍ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നാണ് ആവശ്യം. ഡെങ്കിപ്പനി ബാധിതമായ ഭാഗങ്ങളില്‍ നിരന്തരമായ പുകയിടല്‍, മരുന്ന് തളിക്കല്‍, ഉറവിട നശീകരണം, ബോധവത്കരണ -ശീലവത്കരണ ക്ളാസുകള്‍ എന്നിവ കാര്യക്ഷമമാക്കണം. ചാലക്കുടി നഗരത്തിന് ശുചിത്വകേരളം അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും വൃത്തിയുടെ കാര്യത്തില്‍ നഗരത്തിന്‍െറ പല ഭാഗങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. കെ.എസ്.ആര്‍.ടി.സി പരിസരത്തും പള്ളിക്കനാല്‍ ഭാഗത്ത് പലയിടത്തും മലിനീകരിക്കപ്പെട്ട നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.