തൃശൂര്‍: ഫാര്‍മസി ചട്ടം ഭേദഗതിചെയ്ത് ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പന നിയമാനുസൃതമാക്കാനുള്ള കേന്ദ്ര നീക്കം ആരോഗ്യരംഗത്തെ തകിടം മറിക്കുമെന്ന് ആശങ്ക. രാജ്യത്തെ മരുന്നുമേഖലയിലുള്ള എട്ടുലക്ഷം ചില്ലറ- മൊത്ത വ്യാപാര സ്ഥാപനങ്ങളെയും 60 ലക്ഷം ഫാര്‍മസിസ്റ്റുമാരെയും ബാധിക്കുന്നതാണ് നീക്കം. ഡോക്ടര്‍മാരുടെ കുറിപ്പടി കൂടാതെ ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യക്കാരിലത്തെും. നിലവാരം കുറഞ്ഞ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളില്‍ എത്താനും പുതിയ നിയമനിര്‍മാണം ഇടയാക്കും. സ്വയം ചികില്‍സാ സമ്പ്രദായം പ്രോത്സാഹിപ്പിക്കല്‍, വ്യാപകമായ വ്യാജമരുന്നുകളുടെ ലഭ്യത, ഗര്‍ഭനിരോധന മരുന്നുകളുടെയും ഉത്തേജക മരുന്നുകളുടെയും നേരിട്ടുള്ള ലഭ്യത എന്നിവ സമൂഹത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഓള്‍ കേരള ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് സംസ്ഥാന പ്രസിഡന്‍റ് എ.എന്‍.മോഹന്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് മരുന്നുകളുടെ പാര്‍ശ്വഫലം പരാതിപ്പെടാന്‍ കഴിയാത്ത വിധം പൊതുജനങ്ങള്‍ നിസ്സഹായരാവുന്ന അവസ്ഥ സംജാതമാകും. ഇതേകുറിച്ച് പഠിക്കാന്‍ നിര്‍ദേശിച്ച മൂന്നംഗ സമിതി ഈ മാസം 21നകം റിപ്പോര്‍ട്ട് നല്‍കും. രാജ്യവ്യാപകമായി ബുധനാഴ്ച സൂചനാപണിമുടക്ക് നടക്കുകയാണ്. അത്യാവശ്യ സാഹചര്യത്തില്‍ മരുന്ന് വിതരണം ചെയ്യാന്‍ ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിച്ചിട്ടുണ്ട്. കാരുണ്യ ഫാര്‍മസി അടക്കം സര്‍ക്കാറിന് കീഴിലും സഹകരണ സംഘങ്ങളുടെ കീഴിലും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള ഡ്രഗ്സ് കണ്‍¤്രടാള്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് വി.അന്‍വറും പ്രഫഷനല്‍ ഫാര്‍മസിസ്റ്റ് ഫോറം ജില്ലാ ചെയര്‍മാന്‍ രാജേഷ് ആറ്റമ്പിള്ളിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.