പീച്ചിയില്‍ നിന്നുള്ള പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം തടസ്സപ്പെട്ടേക്കും

തൃശൂര്‍: പീച്ചിയില്‍ നിന്നും നഗരത്തിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ചെമ്പൂക്കാവ് മ്യൂസിയത്തിന് സമീപം 600 എം.എം പ്രീമോ പൈപ്പാണ് പൊട്ടിയത്. ശനിയാഴ്ച രാവിലെയാണ് വെള്ളം ശക്തിയായി പൊട്ടിയൊഴുകുന്നത് കണ്ടത്തെിയത്. പൈപ്പിന്‍െറ കാലപ്പഴക്കമാണെന്ന് പൊട്ടിയതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ചെമ്പൂക്കാവ് കൗണ്‍സിലര്‍ കെ. മഹേഷ് വിഷയം അവതരിപ്പിച്ചതോടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും കുടിവെള്ള വിതരണത്തില്‍ തടസ്സം നേരിടുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തകരാര്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് മേയര്‍ അജിത ജയരാജന്‍ അടിയന്തര നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രവൃത്തികള്‍ തുടങ്ങി. പൈപ്പ് മാറ്റിയിടേണ്ടി വരുന്നതിനാല്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിന് തടസ്സമുണ്ടായേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രിയും പണി നടത്തി വേഗത്തില്‍ തകരാര്‍ പരിഹരിക്കാനാണ് ശ്രമമെന്ന് കൗണ്‍സിലര്‍ മഹേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.